HOME
DETAILS

നൊന്തു പെറ്റവളേ നല്ല മാതാവാകൂ

  
backup
January 10 2021 | 02:01 AM

546356-2021
 
 
ഈ കുറിപ്പ് സ്വാഭാവിക പ്രസവത്തെയും സിസേറിയന്‍ പ്രസവത്തെയും കുറിച്ചുള്ള താരതമ്യമല്ല.
കഴിഞ്ഞ ദിവസങ്ങളില്‍ പത്രത്താളുകളിലും ചാനലുകളിലും വാര്‍ത്തകളായി മാറിയ മൂന്നു സ്ത്രീകളെക്കുറിച്ചുള്ള വിചിന്തനമാണ്. ആ വിചിന്തനത്തിലൂടെ സമൂഹത്തിനു മൊത്തമായി സംഭവിച്ചുകൊണ്ടിരിക്കുന്ന അതിഭീകരമായ അവസ്ഥാവിശേഷത്തെപ്പറ്റിയുള്ള ആശങ്കപ്പെടലുമാണ്.  
വാര്‍ത്തകളില്‍ പരാമര്‍ശിക്കപ്പെട്ട മൂന്നു സ്ത്രീകളും കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയവരാണ്. പേറ്റു നോവറിഞ്ഞവര്‍. അവിഹിതമായല്ല, ശരിയായ രീതിയില്‍ വിവാഹിതരായി മാതൃത്വത്തിലെത്തിയവര്‍.
 
പക്ഷേ.., ആ മൂന്നു പേരെയും ഒരേ മനസോടെ അമ്മയെന്നോ ഉമ്മയെന്നോ വിളിക്കാന്‍ മനസു വരുന്നില്ല. 
അതില്‍ രണ്ടുപേര്‍ തങ്കമനസുള്ളവരാണ്. കാലാകാലങ്ങളായി നാം പറഞ്ഞുകേട്ട ശരിയായ മാതൃമനസിന് ഉടമകള്‍. എന്നാല്‍, മൂന്നാമത്തെ സ്ത്രീയെ മാതാവെന്നു  വിളിക്കുന്നതു മാതൃത്വമെന്ന പവിത്രസത്യത്തെ അപമാനിക്കലാകും.
 
ആദ്യം പറയേണ്ടത് വര്‍ക്കല സ്വദേശിനിയായ ഷാഹിദയെക്കുറിച്ചാണ്. അമ്മ മനസ്, തങ്കമനസ് എന്ന ചൊല്ലിന് ഏറ്റവും മികച്ച ഉദാഹരണമാണ് ആ മാതാവ്. 
അവരെക്കുറിച്ചു പുറംലോകമറിയുന്നത് സ്വന്തം മകന്‍ ക്രൂരമായി ദേഹോപദ്രവം ചെയ്യുന്ന സാമൂഹ്യമാധ്യമദൃശ്യങ്ങളിലൂടെയാണ്. മദ്യപിച്ചു ലക്കുകെട്ടെത്തിയ മകന്‍ സഹോദരിയോട് തട്ടിക്കയറുകയും പിന്നെ ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്യുന്നതു കണ്ടു പിടിച്ചുമാറ്റാന്‍ ചെന്നതായിരുന്നു ആ മാതാവ്. അതോടെ മകന്റെ രോഷം അവര്‍ക്കു നേരേയായി.
 
തന്നെ പത്തുമാസം ഗര്‍ഭപാത്രത്തില്‍ ചുമന്നവളാണെന്ന പരിഗണന പോലുമില്ലാതെ ആ മകന്‍ അവരെ നിലത്തിട്ടു തുടരെത്തുടരെ ചവിട്ടി. അയ്യോ എന്നെ കൊല്ലല്ലേ എന്ന ദയനീയവിലാപം പോലും മകന്റെ ക്രൂരമനസില്‍ ഇളക്കമുണ്ടാക്കിയില്ല. നിര്‍ദ്ദാക്ഷിണ്യം അവന്‍ സ്വന്തം മാതാവിനെ ചവിട്ടിമെതിക്കുകയായിരുന്നു.
ആ ക്രൂരത മൊബൈലില്‍ ചിത്രീകരിച്ച സഹോദരിയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അതു പുറത്തുവിട്ടത്. വളരെ പെട്ടെന്ന് അതു പ്രചരിച്ചു. പൊലിസ് കേസെടുത്തു. മകനെ കസ്റ്റഡിയിലെടുത്തു.
 
അവിടെയാണ് ഷാഹിദയിലെ മാതൃത്വത്തിന്റെ തങ്കമനസ് വെളിപ്പെടുന്നത്. ലോക്കപ്പില്‍ നിന്നു മകനെ രക്ഷിക്കാന്‍ ആ മാതാവു തന്നെ ഓടിയെത്തുകയാണ്. പൊലിസുകാരുടെ ദയ യാചിച്ച് അവര്‍ പറയുകയാണ്, നിങ്ങളെന്റെ മകനെ ഉപദ്രവിക്കല്ലേ, അവനെ വെറുതെ വിടണേ എന്ന്. നിങ്ങളെ ഇങ്ങനെയൊക്കെ ഉപദ്രവിച്ചവനെ വെറുതെ വിടാനാണോ പറയുന്നതെന്ന പൊലിസുകാരുടെ ചോദ്യത്തിന് ആ മാതാവിനു നല്‍കാനുണ്ടായിരുന്ന മറുപടി, എന്നോടെന്തു ചെയ്താലും അവനെന്റെ മോനല്ല... ഞാന്‍ നൊന്തുപെറ്റവനല്ലേ എന്നായിരുന്നു. 
 
തൊട്ടുതലേന്നു തന്നെ ചവിട്ടിക്കൂട്ടി ജീവച്ഛവമാക്കിയ മകനെ രക്ഷിക്കാനാണ് ആ മാതൃമനസ് യാചിക്കുന്നത്. മിഴിനീരു വീഴ്ത്താതെ ഷാഹിദയെക്കുറിച്ചുള്ള ആ വാര്‍ത്ത വായിക്കാനാവില്ല. തങ്ങള്‍ക്കു ജന്മം നല്‍കിയയാളെ ജീവിതത്തിലൊരിക്കലെങ്കിലും അറിഞ്ഞോ അറിയാതെയോ വാക്കുകൊണ്ടോ നോക്കുകൊണ്ടോ മനസുകൊണ്ടോ ഏതെങ്കിലും ഘട്ടത്തില്‍ നോവിച്ചിട്ടുള്ള എല്ലാ മക്കളും കുറ്റബോധത്തോടെ കേള്‍ക്കേണ്ടതാണ് ഷാഹിദയുടെ ആ വാക്കുകള്‍. അതു മക്കളെ നൊന്തുപെറ്റ ഓരോ മാതാവിന്റെയും തങ്കമനസിന്റെ നേര്‍പതിപ്പാണ്.
 
കഴിഞ്ഞദിവസം ഒരു ചാനലില്‍ മലപ്പുറത്തെ ഒരു മാതാവിന്റെ ദീര്‍ഘകാലമായ കാത്തിരിപ്പിനെക്കുറിച്ചുള്ള ഒരു പരിപാടി കാണാനിടയായി. പതിറ്റാണ്ടുകള്‍ക്കു മുമ്പു വീടുവിട്ടു പോയ മകന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണവര്‍.
 
അവരുടെ മകന്‍ വീട്ടുകാരോടു പിണങ്ങി നാടുവിട്ടു പോയതായിരുന്നില്ല. പണ്ട്, വളരെ ദരിദ്രാവസ്ഥയിലായിരുന്ന കാലത്ത് കുടുംബം പുലര്‍ത്താന്‍ വഴി തേടി പോയതാണ്. അന്ന് അവന് പ്രായം പതിനാല്. എവിടേയ്ക്കാണ് പോയതെന്നൊന്നും ആ മാതാവിന് അറിയില്ല. എവിടെയെങ്കിലും ചെന്നു കരപറ്റുമെന്ന പ്രതീക്ഷയില്‍ അവര്‍ അന്നു മുതല്‍ പ്രതീക്ഷയോടെ കാത്തിരുന്നു.പക്ഷേ മാസങ്ങളും വര്‍ഷങ്ങളും പിന്നിട്ടിട്ടും  മകന്‍ തിരിച്ചുവന്നില്ല. താന്‍ എവിടെയെങ്കിലും ഉണ്ടെന്ന വിവരം പോലും അറിയിച്ചില്ല. തന്റെ മകന്‍ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും ആ മാതാവിന് അറിയില്ല. ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒരിക്കലെങ്കിലും അവനെയൊന്നു കാണണം. തനിക്ക് സാമ്പത്തികമായി എന്തെങ്കിലും കിട്ടാനല്ല. താന്‍ മരിക്കുന്നതിനു മുമ്പ് ആ മുഖമൊന്നു കാണണം. അതു മാത്രമാണ് അവരുടെ ആഗ്രഹം.
 
അതാണ് മാതൃമനസ്. ഒരു പ്രതിഫലവും ആഗ്രഹിക്കാതെ, സ്വാര്‍ഥമോഹം തീരെയില്ലാതെ മക്കളെ സ്‌നേഹിക്കുന്ന മനസ്. അത് നൊന്തുപെറ്റ അമ്മമാരില്‍ മാത്രമേ കാണാനാകൂ. ദൈവത്തിന്റെ അത്ഭുത സൃഷ്ടിയാണ് മാതാവ്. എല്ലാം സഹിക്കുന്നവള്‍..., എല്ലാം ക്ഷമിക്കുന്നവള്‍...
ഇത്രയും പറഞ്ഞശേഷം ഇനി പറയേണ്ടത് വാര്‍ത്തയില്‍ വായിച്ച മൂന്നാമത്തെ സ്ത്രീയെക്കുറിച്ചാണ്.
 
സാങ്കേതികമായി അവരും മാതാവാണ്. രണ്ടു പെറ്റവള്‍. സിസേറിയനല്ല, സ്വാഭാവിക പ്രസവം.പക്ഷേ, ആ സ്ത്രീയെ മാതാവെന്നു വിശേഷിപ്പിക്കാനാവുമോ എന്നു സംശയമാണ്. മാതൃത്വത്തിന് അപമാനമായതിനാല്‍ അവരുടെ പേരുപോലും ഇവിടെ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നില്ല.
കാസര്‍കോട് ബദിയടുക്ക സ്വദേശിയായ ആ സ്ത്രീയെ കഴിഞ്ഞദിവസം പൊലിസ് അറസ്റ്റു ചെയ്തു. അതിന്റെ കാരണം,നമ്മുടെ മനസിനെ ഞെട്ടിക്കും. താന്‍ പത്തുമാസം ഗര്‍ഭപാത്രത്തില്‍ ചുമന്ന കുഞ്ഞിനെ, ആ കുഞ്ഞു പിറന്നുവീണ ഉടനെത്തന്നെ കൊന്നു. 
 
പ്രസവിച്ച ഉടന്‍ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുകയോ കൊല്ലുകയോ ചെയ്ത അമ്മമാരെക്കുറിച്ചുള്ള വാര്‍ത്ത പുതുമയല്ല. അതിന്, സമൂഹത്തിന് അംഗീകരിക്കാവുന്നതല്ലെങ്കിലും, അവിഹിതഗര്‍ഭത്തിലുണ്ടായ കുഞ്ഞായതിനാല്‍ തുടങ്ങിയ ന്യായീകരണങ്ങളുമുണ്ടാകാറുണ്ട്. 
 
എന്നാല്‍, ഇവിടെ അതൊന്നുമല്ല സംഭവിച്ചിരിക്കുന്നത്. ചോരക്കുഞ്ഞിനെ കഴുത്തില്‍ വയര്‍ ചുറ്റിവരിഞ്ഞു ശ്വാസം  മുട്ടിച്ചു കൊന്നു മൃതദേഹം വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ചവള്‍ അവിവാഹിതയോ അവിഹിതഗര്‍ഭം ധരിച്ചവളോ അല്ല. അവള്‍ക്കു മാനസിക രോഗവുമുള്ളതായും ആരും പറയുന്നില്ല.
ആ ക്രൂരത ചെയ്തത് നാണക്കേട് ഒഴിവാക്കാനാണത്രേ. ആദ്യപ്രസവം കഴിഞ്ഞ് ഒരു വര്‍ഷം തികയുംമുമ്പ് ഗര്‍ഭിണിയായെന്ന നാണക്കേട് ഒഴിവാക്കാന്‍!
നോക്കൂ.., എത്ര വിചിത്രമായ ന്യായീകരണം. താന്‍ ഗര്‍ഭിണിയാണെന്ന കാര്യം അവള്‍ ഭര്‍ത്താവില്‍ നിന്നുപോലും മറച്ചുവച്ചുവെന്നാണു പറയുന്നത്. പൂര്‍ണഗര്‍ഭിണിയായി വീട്ടില്‍വച്ചു പരസഹായമില്ലാതെ പ്രസവിക്കുകയും പ്രസവിച്ച കുഞ്ഞിനെ ഉടനെ കഴുത്തു ഞെരിച്ചു കൊല്ലുകയും മൃതദേഹം ഒളിപ്പിക്കുകയും ചെയ്തു. 
ഇത്തരമൊരു സ്ത്രീയെ മാതാവെന്നു വിളിക്കാനാവുമോ. അങ്ങനെ വിളിച്ചാല്‍ തീര്‍ച്ചയായും അതു മാതൃത്വത്തിന് അപമാനമായിരിക്കും.
 
യഥാര്‍ഥമാതാവ്, തന്നെ ചവിട്ടിയരച്ച മകനുവേണ്ടി യാചിച്ച ഷാഹിദയും വര്‍ഷങ്ങളായി മകനെ ഒരു നോക്കു കാണാന്‍ കാത്തിരിക്കുന്ന മലപ്പുറത്തെ  വയോവൃദ്ധയുമാണ്.
പക്ഷേ, ബദിയടുക്കയിലെപ്പോലുള്ള സ്ത്രീ മനസുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഈ കാലത്ത് ആവര്‍ത്തിച്ചു വന്നുകൊണ്ടിരിക്കുന്നു. അതാണ് ആശങ്കയുണര്‍ത്തുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago