HOME
DETAILS

യു.പി: ആദ്യഘട്ടത്തിൽ പരീക്ഷണം ബി.ജെ.പിക്ക് ; കരിമ്പുപാടങ്ങൾ ഇത്തവണ കയ്ക്കും

  
backup
January 12 2022 | 03:01 AM

85632-2


ന്യൂഡൽഹി
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ 58 സീറ്റുകളിലേക്ക് നടക്കുന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ പരീക്ഷണം ബി.ജെ.പിക്ക്. രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ സമരം നടത്തിയ കരിമ്പുകർഷരുടെ നാടായ മുസഫ്ഫർ നഗർ അടക്കമുള്ള പടിഞ്ഞാറൻ യു.പിയിലാണ് ആദ്യഘട്ടത്തിലെ സീറ്റുകളിൽ ഭൂരിഭാഗവുമുള്ളത്.


ബി.ജെ.പിക്കെതിരായ കർഷക രോഷം ഇപ്പോഴും തുടരുന്നതിനാൽ കരിമ്പുപാടങ്ങൾ ഇത്തവണ ബി.ജെ.പിക്ക് കയ്ക്കാനാണ് സാധ്യത. 2017ലെ തെരഞ്ഞെടുപ്പിൽ 58ൽ 53 സീറ്റുകളാണ് ബി.ജെ.പി നേടിയത്. എസ്.പിയും ബി.എസ്.പിയും രണ്ടു സീറ്റുകൾ വീതവും ആർ.എൽ.ഡി ഒരു സീറ്റും നേടി.


30 സീറ്റുകളിൽ ബി.എസ്.പിയാണ് രണ്ടാമത്. 15 സീറ്റുകളിൽ എസ്.പിയും രണ്ടാമതാണ്. 2013ലെ മുസഫ്ഫർ നഗർ കലാപം, ഖൈറാനയിൽ ഹിന്ദുക്കൾ പലായനം ചെയ്യുന്നുവെന്ന ആരോപണം തുടങ്ങിയവ 2017ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഗുണം ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തവണ വർഗീയത പടിഞ്ഞാറൻ യു.പിയിൽ ബി.ജെ.പിക്ക് വോട്ടായി മാറാനിടയില്ല. 2012ലെ തെരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് 20 സീറ്റുകളിലാണ് ബി.എസ്.പി വിജയിച്ചത്. എസ്.പി 14 സീറ്റുകളും ബി.ജെ.പി 10 സീറ്റുകളും നേടി. ആർ.എൽ.ഡി ഒൻപത് സീറ്റുകളിലും കോൺഗ്രസ് അഞ്ചു സീറ്റുകളിലും വിജയിച്ചു. അപ്പോഴും 24 സീറ്റുകളിൽ ബി.എസ്.പിയായിരുന്നു രണ്ടാമത്. 2013ലെ മുസഫ്ഫർ നഗർ കലാപം വരെ ബി.എസ്.പിയുടെ ശക്തികേന്ദ്രമായിരുന്ന മേഖലയിൽ മുസ്‌ലിംകളും ദലിതുകളുമായിരുന്നു ബി.എസ്.പിയുടെ പ്രധാന വോട്ടുബാങ്ക്. ജാട്ടുകളുടെ പിന്തുണ ആർ.എൽ.ഡിക്കായിരുന്നു. കലാപത്തിന് ശേഷം ദലിത് വോട്ടുകളും ജാട്ട് വോട്ടുകളും ഒറ്റക്കെട്ടായി ബി.ജെ.പിക്ക് പോയി.
2012ൽ മേഖലയിൽ 11 മുസ്‌ലിം സ്ഥാനാർഥികൾ വിജയിച്ചിരുന്നെങ്കിൽ 2017ൽ അത് ഒന്നായി ചുരുങ്ങി. സൗജന്യ വൈദ്യുതിയാണ് മേഖലയിലെ കർഷകർക്ക് ഈ തെരഞ്ഞെടുപ്പിൽ എസ്.പിയുടെ വാഗ്ദാനം. കാർഷിക കടങ്ങൾ എഴുതിത്തള്ളാമെന്ന് ആർ.എൽ.ഡിയും പറയുന്നു. അയോധ്യയും മഥുരയുമാണ് ബി.ജെ.പിയുടെ തുറുപ്പ് ചീട്ട്. മഥുരയിലും ആദ്യഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago