HOME
DETAILS
MAL
ജിസാനിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു
backup
January 12 2022 | 16:01 PM
ജിസാൻ: ജിസാനിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു.മലപ്പുറം എ ആർ നഗർ പഞ്ചായത്ത് ഇരുമ്പും ചോല സ്വദേശി ചോലക്കൽ അബ്ദുന്നാസർ ആണ് ഇന്ന് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. അമ്പത്തിരണ്ട് വയസായിരുന്നു. ജിസാനിലെ അദാഇയയിൽ വർക്ക്‌ഷോപ്പിൽ ജോലി ചെയ്‌തു വരികയായിരുന്നു. ബുധനാഴ്ച്ച വൈകീട്ട് താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവവിക്കുകയും മരണപ്പെടുകയുമായിരുന്നു.
പിതാവ്: ബീരാൻ, മാതാവ്: ബിരിയുമ്മ, ഭാര്യ: ഹാജറ, മക്കൾ: ലബീബ, ലുബ്‌ന, ലാസിം, ലമീഹ്, ലുതൈഫ്. സ്വബിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ മയ്യത്തിന്റെ തുടർ നടപടികൾ ജിസാനിലെ സാമൂഹ്യ പ്രവർത്തകൻ ഹാരിസ് കല്ലായിയുടെ നേതൃത്വത്തിൽ നടന്നു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."