HOME
DETAILS
MAL
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു
backup
January 11 2021 | 05:01 AM
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഡോക്ടര്‍ ഫാബ്രിസിയോ സൊകോര്സി കൊവിഡ് ബാധിച്ച് മരിച്ചു. 78 വയസായിരുന്നു. 2015 മുതല്‍ മാര്‍പാപ്പയുടെ ഡോക്ടറായിരുന്നു. ഇദ്ദേഹത്തിന് മാര്‍പ്പാപ്പയുമായി സമ്പര്‍ക്കമുണ്ടോ എന്ന് വ്യക്തമല്ല.
ഡിസംബര്‍ 26 നാണ് ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഫാബ്രിസിയോയെ റോമിലെ ഗെമില്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍പാപ്പ എന്നാണ് അവസാനമായി ഡോക്ടറെ കണ്ടതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
കൊവിഡ് വാക്സിന് സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോപ്പ്. എല്ലാവരും വാക്സിന് എടുക്കണമെന്നും അടുത്ത ആഴ്ച താന്‍ വാക്സിന് എടുക്കാന്‍ തീരുമാനിച്ചതായും പോപ്പ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."