മൂവാറ്റുപുഴയിൽ കോൺഗ്രസ് - സി.പി.എം സംഘർഷം ഡിവൈ.എസ്.പി അടക്കം നിരവധി പേർക്ക് പരുക്ക്
മൂവാറ്റുപുഴ
നഗരത്തിൽ കോൺഗ്രസ് - സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായി ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരുക്ക്. ഇരുവിഭാഗവും തമ്മിൽ നടന്ന തെരുവുയുദ്ധം മണിക്കുറുകൾ നീണ്ടുനിന്നു. ഡി.വൈ.എസ്.പി അടക്കം നിരവധി പൊലിസുകാർക്കും പരുക്കേറ്റു. ഇടുക്കിയിൽ എസ്.എഫ്.ഐ നേതാവിന്റെ കൊലപാതത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സി.പി.എം നടത്തിയ പ്രകടനത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പതാകകളും കൊടിമരവും നശിപ്പിച്ചിരുന്നു.
ഇതിൽ പ്രതിഷേധിച്ച് ഇന്നലെ നടന്ന കോൺഗ്രസ് പ്രകടനം സി.പി.എം ഓഫിസിന് മുമ്പിലൂടെ കടന്നുപോകുന്നതിനിടെ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ച സംഘർഷത്തിൽ എം,എൽ,എ ഓഫിസിനുനേരേയും ആക്രമണമുണ്ടായി. ഇരുവിഭാഗങ്ങളുടേതടക്കം ഇരുപതിലതികം കൊടിമരങ്ങൾ നശിപ്പിക്കപ്പെട്ടു. സംഘർഷത്തിൽ മാത്യു കുഴൽനാൽ എം.എൽ.എക്കും പരുക്കേറ്റു.
സംഘർഷത്തേ തുടർന്നുണ്ടായ കല്ലേറിൽ പുത്തൻ കുരിശ് ഡി.വൈ.എസ്.പി അജയ് നാഥ് കല്ലേറിൽ തലക്ക് ആഴത്തിൽ പരുക്കേറ്റു. മൂവാറ്റുപുഴ സി.ഐ അടക്കം ആറ് പൊലിസുകാർക്കും പരുക്കുണ്ട്. റോഡിന്റെ ഒരുവശത്തുമായി ഉണ്ടായിരുന്ന നിരവധി വാഹനങ്ങളും സംഘർഷത്തിൽ തകർത്തു. കോൺഗ്രസ് പ്രവർത്തകരായ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എം മാത്യു കുട്ടി , മാറാടി മണ്ഡലം പ്രസിഡന്റ് സാബു ജോൺ ഉൾപ്പടെ ഇരുവിഭാഗങ്ങളിൽ നിന്നായി നിരവധി പേർക്ക് പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."