പക്ഷിപ്പനി ഡല്‍ഹിയിലും മഹാരാഷ്ട്രയിലും; ആകെ ഒമ്പത് സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ചു, അതീവ ജാഗ്രതയില്‍ രാജ്യം
ന്യൂഡല്‍ഹി: വ്യാപനം തടയാനുള്ള ശ്രമങ്ങള്‍ ശക്തമായി തുടരുന്നതിനിടെ മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. നേരത്തെ ഏഴ് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശ്, കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിലാണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം ഒമ്പത് ആയി.
അവസാനമായി രോഗം കണ്ടെത്തിയ ഡല്‍ഹിയില്‍ പക്ഷികളുടെ ഇറക്കുമതി നിരോധിച്ചിരിക്കുകയാണ്. ഗാസിപൂരിലെ ഏറ്റവും വലിയ കോഴിവിപണന കേന്ദ്രം അടക്കുകയും ചെയ്തിട്ടുണ്ട്. സഞ്ജയ് തടാകത്തിലെ പ്രവേശനം വിലക്കിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ 27 ഓളം താറാവുകള്‍ തടാകത്തില്‍ ചത്തൊടുങ്ങിയിരുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മുംബൈയില്‍ 800ഓളം കോഴികള്‍ ചത്തതായി ജില്ലാ കലക്ടര്‍ ദീപക് മധുക്കര്‍ പറയുന്നു. രോഗം സ്ഥിരീകരിച്ച മുരുമ്പ ഗ്രാമത്തില്‍ ഏതാണ്ട് എട്ട് ഫാമുകളും 8000 പക്ഷികളുമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ പതിനായിരക്കണക്കിന് പക്ഷികളെയാണ് ഇതുവരെ കൊന്നൊടുക്കിയത്. ആലപ്പുഴ കോട്ടയം ജില്ലകളിലാണ് പ്രധാനമായും രോഗഭീതി നിലനില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."