തൈപ്പൊങ്കല്‍: സംസ്ഥാനത്ത് നാളെ ആറ് ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ച് ആറു ജില്ലകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രാദേശിക അവധി വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ് അവധി നല്‍കിയത്. ഇവിടങ്ങളില്‍ ശനിയാഴ്ച്ച പ്രവര്‍ത്തി ദിവസമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
2022ലെ സര്‍ക്കാര്‍ കലണ്ടറില്‍ തൈപ്പൊങ്കലിന് ജനുവരി 15 ശനിയാഴ്ചയാണ് അവധി നല്‍കിയിരുന്നത്. എന്നാല്‍ ഈ അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് തമിഴ് പ്രൊട്ടക്ഷന്‍ സംസ്ഥാന കൗണ്‍സില്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് പ്രാദേശിക അവധി മാറ്റിയതെന്ന് ബന്ധപ്പെട്ട ഉത്തരവില്‍ പറയുന്നു.
വെള്ളിയാഴ്ച തൈപ്പൊങ്കല്‍ അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള സര്‍വകലാശാല നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. എന്നാല്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജനുവരി 14 ന് നടത്താന്‍ നിശ്ചയിച്ച പി.എസ്.സി. അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."