HOME
DETAILS

ആറ് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം

  
backup
January 12, 2021 | 3:45 AM

%e0%b4%86%e0%b4%b1%e0%b5%8d-%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf-3

 


ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം പുതുതായി ആറ് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി.
ഇതോടുകൂടി അംഗീകൃത മദ്‌റസകളുടെ എണ്ണം 10,283 ആയി. റൗളത്തുല്‍ ഉലൂം മദ്‌റസ മേരമജല്‍, ബഡൂര്‍ (ദക്ഷിണ കന്നഡ), സിറാജുല്‍ ഇസ്‌ലാം മദ്‌റസ തണ്ണിക്കടവ് കുന്നുമ്മല്‍പൊട്ടി, എടക്കര (മലപ്പുറം), നൂറുല്‍ ഹുദാ മദ്‌റസ ഉളിയില്‍, ഇരിട്ടി (കണ്ണൂര്‍), മദ്‌റസതുല്‍ ഉസ്മാനിയ്യ മങ്കൊമ്പ്, കുട്ടനാട് (ആലപ്പുഴ), മനാറുല്‍ ഹുദാ മദ്‌റസ മഞ്ചാടിമുക്ക്, മെഡിക്കല്‍ കോളജ്, മദീനത്തുല്‍ മുനവ്വറ മദ്‌റസ, മണ്‍വിളമുകള്‍ (തിരുവനന്തപുരം) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 69ാമത് വാര്‍ഷിക ജനറല്‍ബോഡി യോഗം 2021 ജനുവരി 16ന് 11ന് വെളിമുക്ക് ക്രസന്റ് ബോര്‍ഡിങ് മദ്‌റസ ഓഡിറ്റോറിയത്തില്‍ ചേരാന്‍ തീരുമാനിച്ചു. പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷനായി. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, വാക്കോട് എം. മൊയ്തീന്‍കുട്ടി ഫൈസി, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, എം.സി മായിന്‍ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, ഇസ്മാഈല്‍ കുഞ്ഞുഹാജി മാന്നാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പക്ഷിപ്പനിയും വിലക്കയറ്റവും തോറ്റു; സംസ്ഥാനത്ത് പുതുവത്സരത്തിൽ കോഴിയിറച്ചി വിൽപ്പനയിൽ റെക്കോർഡ്

Kerala
  •  4 days ago
No Image

അടിവസ്ത്രത്തിൽ കൃത്രിമം; അതിബുദ്ധിക്ക് വലിയ പിഴ

Kerala
  •  4 days ago
No Image

അടിവസ്ത്രം മാറ്റി പ്രതിയെ രക്ഷിക്കാൻ ശ്രമം; അട്ടിമറി കണ്ടെത്തിയത് സി.ഐ ജയമോഹൻ, അന്വേഷണത്തിന് കരുത്തുപകർന്നത് സെൻകുമാർ

Kerala
  •  4 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിന് കരുനീക്കാൻ കോൺഗ്രസ്; കെപിസിസി 'ലക്ഷ്യ 2026' ക്യാമ്പിന് ഇന്ന് വയനാട്ടിൽ തുടക്കം

Kerala
  •  4 days ago
No Image

കരിപ്പൂർ - റിയാദ് സഊദി എയർലൈൻസ് സർവിസ് ഫെബ്രുവരി ഒന്നിന് ആരംഭിക്കും; ടിക്കറ്റ് ബുക്കിങ് തിങ്കളാഴ്ച മുതൽ

Kerala
  •  4 days ago
No Image

പ്രവാസിളുടെ വോട്ട്: തെരഞ്ഞെടുപ്പ് കമ്മിഷൻ 'ഒളിച്ചുകളി' തുടരുന്നു; അഞ്ചര ലക്ഷം പ്രവാസികളുടെ വോട്ടവകാശം അനിശ്ചിതത്വത്തിൽ

Kerala
  •  4 days ago
No Image

മദീന അപകടം: ജിദ്ദയിൽ ജോലി ചെയ്യുന്ന ജലീൽ മൂത്ത മക്കളെ നാട്ടിൽ ആക്കി ചെറിയ മക്കൾക്കും ഉമ്മാക്കും ഭാര്യക്കും ഒപ്പം ഉംറ ചെയ്യാനെത്തി, മടക്കത്തിനിടെ പുല്ല് വണ്ടിയുമായി കൂട്ടിയിടിച്ചത് നാലുപേരുടെ ജീവനെടുത്തു

Saudi-arabia
  •  4 days ago
No Image

തൊണ്ടിമുതൽ കേസ്: നാൾവഴി

Kerala
  •  4 days ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറി; കേന്ദ്രത്തിനെതിരെ മൂന്ന് ഘട്ടങ്ങളിലായി, 45 ദിവസം നീളുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺ​ഗ്രസ്

National
  •  4 days ago
No Image

വോട്ടർ പട്ടിക പുതുക്കൽ: സംസ്ഥാനത്ത് ഹിയറിങ് നടപടികൾ ഈ മാസം ഏഴു മുതൽ

Kerala
  •  4 days ago