ലൈഫ് മിഷനില്‍ സര്‍ക്കാറിന് തിരിച്ചടി; സി.ബി.ഐ അന്വേഷണം തുടരും
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതി ക്രമക്കേടിലെ സി.ബി.ഐ എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെടുള്ള ഹരജി ഹൈക്കോടതി തള്ളി. കേസില്‍ സി.ബി.ഐ അന്വേഷണം തുടരും.
സംസ്ഥാന സര്‍ക്കാരും, യൂണിടാക് ഉടമ സന്തോഷ് ഈപ്പനും നല്കിയ ഹരജിയില്‍ ആണ് ജസ്റ്റിസ് പി സോമരാജന് വിധി പറഞ്ഞത്.
ലൈഫ് പദ്ധതിയില്‍ എഫ്.സി.ആര്.എ നിയമങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ പദ്ധതിയില്‍ ക്രമക്കേട് ഉണ്ടെന്നതിന് തെളിവാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വഷണമെന്നായിരുന്നു സി.ബി.ഐ വാദം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വഷണത്തിനുള്ള സ്റ്റേ കേസിനെ ബാധിക്കുന്നുണ്ടെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസില്‍ നേരെത്തെ പ്രാഥമിക വാദം കേട്ട ജസ്റ്റിസ് വി ജി അരുണ്‍ ലൈഫ് മിഷന് സി.ഇ.ഒയ്ക്കെതിരായ അന്വേഷണം സ്റ്റേ ചെയ്തിരുന്നു.
അറസ്റ്റ് ഭയം ഉണ്ടെങ്കില്‍ യു.വി ജോസ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കുകയാണ് വേണ്ടതെന്നും യൂണിടെക് കമ്പനിയും യു.എ.ഇ കോണ്‍സുലേറ്റും തമ്മില്‍ ഉണ്ടാക്കിയ കരാറില്‍ എഫ്.സി.ആര്.എ ലംഘനം ഇല്ലെന്നാണ് സന്തോഷ് ഈപ്പന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."