ആറ് മാസത്തില്‍ കൂടുതല്‍ ഒമാന്‍ പുറത്ത് കഴിഞ്ഞ വിദേശികള്‍ക്ക് തിരികെ വരാന്‍ കഴിയില്ല
മസ്കത്ത് : കൊവിഡ് പശ്ചാത്തലത്തില്‍ ആറ് മാസത്തില്‍ കൂടുതല്‍ ഒമാന്‍ പുറത്ത് കഴിഞ്ഞ പ്രവാസികള്‍ക്ക് ഒമാനില്‍ പ്രവേശിക്കാന്‍ നല്‍കിയിരുന്ന ഇളവ് നിര്‍ത്തലാക്കി.റോയല്‍ ഒമാന്‍ സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം 180 ദിവസത്തില്‍ കൂടുതല്‍ ഒമാന്‍ പുറത്ത് കഴിഞ്ഞ വിദേശികള്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ കഴിയില്ല.വിസ നിബന്ധനകള്‍ ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
വിദേശത്ത് നിന്ന് ഓണ്‍ലൈന്‍ വഴി വിസ പുതുക്കുന്നതിനുള്ള സൗകര്യവും നിര്‍ത്തലാക്കി.ഇത് പ്രകാരം ആറ് മാസം കഴിഞ്ഞവര്‍ക്ക് പുതിയ വിസക്ക് അപേക്ഷിക്കേണ്ടി വരും.
വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുകയും വിദേശത്ത് കുടുങ്ങിയവരെല്ലാം തിരികെയെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഇളവുകള്‍ റദ്ദാക്കിയതെന്ന് സര്‍ക്കുലറില്‍ പറയുന്നു.നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ തുടങ്ങിയതോടെ നിരവധി പേര് എയര്‍പോര്‍ട്ടില്‍ കുടുങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."