മധ്യപ്രദേശില്‍ വ്യാജമദ്യ ദുരന്തം; 11 മരണം
ഭോപ്പാല്‍: മധ്യപ്രദേശില്‍ വ്യാജ മദ്യം കഴിച്ച് 11 പേര് മരിച്ചു. മൊറേന ജില്ലയിലെ മന്‍പുര്‍ പൃഥ്വി, പഹവാലി എന്നീ ഗ്രാമങ്ങളിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ പത്തോളം പേരെ മൊറേനയിലെയും സമീപ ജില്ലയായ ഗ്വാളിയോറിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ഒരു പൊലിസ് ഉദ്യോഗസഥനെ സസ്പെന്റ് ചെയതു. ഒരു കുടുംബത്തിലെ മൂന്നുപേരും മരിച്ചവരില്‍ ഉള്‍പ്പെടും.
തദ്ദേശ നിര്‍മിത മദ്യം കഴിച്ചതിനെ തുടര്‍ന്ന് ഇരുഗ്രാമങ്ങളില്നിന്നുമായി ഇതുവരെ 11 പേര് മരിച്ചതായി ചമ്പല്‍ റേഞ്ച് ഐ.ജി. മനോജ് ശര്മഅറിയിച്ചു. പത്തുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 23നും 55നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. രണ്ടുദിവസം മുന്‍പ് മന്‍പുര്‍ പൃഥ്വി ഗ്രാമത്തില്‍ തദ്ദേശ നിര്‍മിത മദ്യം കഴിച്ചതിനെ തുടര്‍ന്ന് കുറച്ചുപേര്‍ അസുഖബാധിതരായതായും റിപ്പോര്‍ട്ടുകളുണ്ട്. മൂന്നുമാസത്തിനിടെ മധ്യപ്രദേശിലുണ്ടാകുന്ന രണ്ടാമത്തെ വലിയ വ്യാജമദ്യദുരന്തമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."