സിൽവർ ലൈനിനെ അനുകൂലിച്ച് കിസാൻ സഭ
മഹാരാഷ്ട്രയിലെ ബുള്ളറ്റ്
ട്രെയിനിന്റെ സാഹചര്യമല്ല
കേരളത്തിൽ
തിരുവനന്തപുരം
മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയടക്കം ഉത്തരേന്ത്യയിലെ പരിസ്ഥിതിവിരുദ്ധ വികസനങ്ങളെ എതിർക്കുന്ന കിസാൻസഭ കേരളത്തിൽ
സിൽവർ ലൈനിന് നൽകുന്നത് സമ്പൂർണ പിന്തുണ. ജനങ്ങളുടെ ആശങ്കയകറ്റി കെ റെയിൽ പദ്ധതി നടപ്പാക്കണമെന്നാണ് അഖിലേന്ത്യാ കിസാൻ സഭ ആവശ്യപ്പെടുന്നത്. മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ സാഹചര്യമല്ല കെ റെയിലിന്റേതെന്നും പദ്ധതിക്കെതിരേ വ്യാജപ്രചാരണം നടക്കുന്നുവെന്നും കിസാൻ സഭ പറയുന്നു.
കേരളത്തിന് ഗുണകരമായ പദ്ധതിയാണ് കെ റെയിലെന്നും ഇക്കാര്യത്തിൽ മേധാ പട്കറുടെ അഭിപ്രായത്തോട് വിയോജിക്കുന്നുവെന്നും നേതൃത്വം വ്യക്തമാക്കി.
അതേസമയം, കിസാൻ സഭ കൗൺസിൽ കെ റെയിലിനെ പിന്തുണച്ച് പ്രമേയവും പാസാക്കി. കർഷക സംഘത്തിന്റെ 20,000 യൂനിറ്റുകൾ പദ്ധതിക്കായി പ്രചാരണവും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."