സത്യപ്രതിജ്ഞാചടങ്ങ് സുഗമമാക്കുന്നതിന് ട്രംപിന്റെ എമര്‍ജന്‍സി പ്രഖ്യാപനം
ബൈഡന്‍ അധികാരമേല്ക്കുന്ന ജനുവരി 20-ന് വ്യാപകമായ പ്രകടനങ്ങളും സംഘര്‍ഷാവസ്ഥയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവിറക്കിയത്. ലോക്കല്‍ ഗവണ്‍മെന്റുമായി സഹകരിച്ച് ആവശ്യമായ സുരക്ഷ ഉറപ്പ് വരുത്തുമെന്നും ഉത്തരവില്‍ പറയുന്നു.
കാപ്പിറ്റോള്‍ ബില്‍ഡിംഗിലേക്ക് ഇരച്ചു കയറിയ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമ പ്രവര്‍ത്തനങ്ങളില്‍ അഞ്ചുപേര്‍ മരിക്കാനിടയായ സാഹചര്യം ആവര്‍ത്തിക്കാതിരിക്കുന്നതിന് രാജ്യ തലസ്ഥാനത്തും, അമ്പത് സംസ്ഥാനങ്ങളിലും വിപുലമായ സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
കൊവിഡ് 19 വ്യാപകമാകുന്നതിന്റേയും കഴിഞ്ഞ ആഴ്ച നടന്ന പ്രതിഷേധ പ്രകടനത്തിന്റേയും സാഹചര്യം ഒഴിവാക്കുന്നതിന് തലസ്ഥാന നഗരിയിലേക്ക് വരാതിരിക്കുന്നതാണ് നല്ലതെന്നും, വീടുകളില്‍ കഴിയണമെന്നും ഡിസ്ട്രിക്ട് ഓഫ് കൊളംബിയ മേയര്‍, വിര്‍ജീനിയ മേയര്‍, മേരിലാന്റ് ഗവര്‍ണര്‍ എന്നിവര്‍ സംയുക്ത പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."