സഊദിയിൽ പലയിടങ്ങളിലും കടുത്ത തണുപ്പ്, മഞ്ഞു വീഴ്ച്ച, വരും ദിവസങ്ങളിൽ കനക്കുമെന്ന് മുന്നറിയിപ്പ്
റിയാദ്: സഊദിയിൽ പലയിടങ്ങളിലും കടുത്ത തണുപ്പും മഞ്ഞു വീഴ്ച്ചയും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ നൽകിയ മുന്നറിയിപ്പിനിടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത കാലാവസ്ഥ അനുഭവപ്പെടുന്നത്. ദക്ഷിണ സഊദിയിലെ ബല്ലസ്മറിൽ കനത്ത മഞ്ഞ് വീഴ്ച്ചയും ഉണ്ടായിട്ടുണ്ട്. തിങ്കളാഴ്ച്ച രാവിലെയാണ് മഞ്ഞ് വീഴ്ച്ച അനുഭവപ്പെട്ടത്. സമുദ്ര നിരപ്പിൽ നിന്ന് മുവ്വായിരം അടി ഉയരത്തിലുള്ള ഇവിടെ കുറഞ്ഞ താപനിലയാണ് അനുഭവപ്പെടുന്നത്. റിയാദ് പ്രവിശ്യയിൽ നാളെ മുതൽ മൂന്ന് ദിവസം ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അൽ ഹുസൈനി പറഞ്ഞു. അൽ ബാഹയിൽ 2 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയാണിത്.
അൽ ആലിയയിൽ 4 ഡിഗ്രിയും റിയാദ് 8, ദമാം 9, മദീന 15, മദീന 18, ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്. അടുത്ത ദിവസങ്ങളിൽ രാജ്യത്തത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനവും മഴയും തണുപ്പും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കൻ അതിർത്തി പ്രദേശങ്ങളിലും ഹായിൽ, ഖസീം, വടക്കു കിഴക്കൻ മേഖലകൾ, റിയാദ് എന്നിവിടങ്ങളിൽ കടുത്ത തണുപ്പ് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. ഒരു ഡിഗ്രി മുതൽ നാല് ഡിഗ്രി വരെയായിരിക്കും തണുപ്പ് അനുഭവപ്പെടുക. പലയിടങ്ങളിലും മഴയും ഒപ്പം അന്തരീക്ഷ താപനില പൂജ്യത്തിലേക്കും എത്തുമെന്നും നിരീക്ഷകർ വിലയിരുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."