HOME
DETAILS
MAL
യു.പിയിൽ സമാജ്വാദി പാർട്ടി എം.എൽ.എയെ ഗുണ്ടാ നിയമം ചുമത്തി അറസ്റ്റ് ചെയ്തു
backup
January 15 2022 | 14:01 PM
ലക്നൗ: ഉത്തർ പ്രദേശിൽ സമാജ്വാദി പാർട്ടി എം.എൽ.എ നാഹിദ് ഹസനെ അറസ്റ് ചെയ്തു. ഗുണ്ടാ നിയമപ്രകാരമുള്ള പഴയ കേസിലാണ് അറസ്റ്റ്. ഷംലി ജില്ലയിലെ കൈരാന മണ്ഡലത്തിൽ നിന്നും രണ്ട് തവണ എം.എൽ.എ ആയ നാഹിദ് അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്.പി സ്ഥാനാർഥിയാണ്. തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിച്ചതിന്റെ പിറ്റേന്നാണ് നാഹിദ് ഹാസന്റെ അറസ്റ്റ്. ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാനുള്ള ആദ്യ ദിനത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ച ഏക സ്ഥാനാർഥിയാണ് നാഹിദ് ഹസൻ. ഗുണ്ടാ നിയമം ചുമത്തിയതിന് ശേഷം ഇദ്ദേഹം ഒളിവിലായിരുന്നു. സംഭവത്തിൽ അഖിലേഷ് യാദവ് ബി.ജെ.പിക്കെതിരേ രൂക്ഷവിമർശനമാണ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."