കൊവിഡ് വാക്‌സിന്‍ കേരളത്തില്‍; നെടുമ്പാശേരിയില്‍ വിമാനമെത്തി
കൊച്ചി: കൊവിഡ് വാക്‌സിന്‍ കേരളത്തിലെത്തി.മുംബൈയിൽനിന്നുള്ള ഗോ എയര്‍ വിമാനത്തിലാണ് വാക്‌സിന്‍ കേരളത്തിലെത്തിച്ചത്.1.80 ലക്ഷം ഡോസ് വാക്സിൻ പ്രത്യേക താപനില ക്രമീകരിച്ച 25 ബോക്സുകളിലായാണ് നെടുമ്പാശേരിയിലെത്തിച്ചത്.കൊവിഷീൽഡ് സീറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് രാവിലെ 10.55 ഓടെയാണ് വാക്സിൻ കൊച്ചിയിലെത്തിച്ചത്.
ആദ്യഘട്ടത്തില്‍ 4,33,500 ഡോസ് വാക്‌സിനാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. വാക്‌സിനുകള്‍ ജില്ലയിലെ വിവിധ പ്രാദേശിക സ്റ്റോറേജുകളിലേക്ക് മാറ്റും. ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ഇടപ്പള്ളിയിലെ റീജിയണല്‍ കേന്ദ്രം എന്നിവിടങ്ങളിലേക്കാണ് വാക്‌സിന്‍ മാറ്റുക. ശേഷം ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുള്ള വിവിധ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് വാക്‌സിനുകള്‍ കൊണ്ടുപോകും. ഇവിടെ വച്ചായിരിക്കും വാക്‌സിന്‍ വിതരണം ചെയ്യുക. അതേസമയം, വാക്‌സിന്‍ സംഭരിക്കുന്നതിനായി ജില്ലാ കലക്ടറുടെയും ഡിഎംഒയുടെയും നേതൃത്വത്തില്‍ പ്രത്യേക സമിതിയെ രൂപീകരിച്ചിട്ടുണ്ട്.
വൈകീട്ട് ആറോടെ രണ്ടാമത്തെ ബാച്ചായി ബാക്കി മരുന്ന് തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരത്തെ റീജണൽസ്റ്റോറിലേക്ക് മാറ്റുന്ന ഇത് 14-ന് കൊല്ലം,പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് നൽകും.
https://twitter.com/SnehaMKoshy/status/1349231567265095680
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."