യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന് പിരിച്ചുവിടില്ല; ഹസനെ തള്ളി മുല്ലപ്പള്ളി
കാസര്‍കോട്: യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനെ തള്ളി മുല്ലപ്പള്ളി രാമചന്ദ്രന്. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന് പിരിച്ചുവിടില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. ലൈഫിലെ തിരിമറി സംബന്ധിച്ച് അന്വേഷണം നടക്കട്ടെയെന്നും പദ്ധതി പൂര്‍വാധികം ശക്തമായി മുന്നോട്ട് കൊണ്ടു പോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ലൈഫ് മിഷനെക്കുറിച്ച് കോണ്‍ഗ്രസിന് കൃത്യമായ അഭിപ്രായമുണ്ട്. ലൈഫ് മിഷന് ഒരിക്കലും പിരിച്ചുവിടില്ല. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ആ പദ്ധതി ത്വരിതഗതിയില്‍ മുന്നോട്ടുകൊണ്ടുപോകുകയും വീടില്ലാത്ത ഒരാളും സംസ്ഥാനത്തില്ല എന്ന സ്ഥിതിയിലേയ്ക്ക് എത്തിക്കുകയും ചെയ്യും, മുല്ലപ്പള്ളി കൂട്ടിചേര്‍ത്തു.
യു.ഡി.എഫില്‍ മുന്നണി വിപുലീകരണ ചര്‍ച്ചകളോ സീറ്റു ചര്‍ച്ചകളോ ഇതുവരെ നടന്നിട്ടില്ലെന്നും തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് ഇത്തവണ മതിയായ പ്രാതിനിധ്യം ഉറപ്പു വരുത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് കാസര്‍ഗോഡ് പ്രതികരിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് ഘട്ടത്തിലാണ് എം.എം.ഹസന് യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന് പിരിച്ചുവിടുമെന്ന് പ്രസ്താവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."