ഗാന്ധിപ്രതിമയില്‍ ബി.ജെ.പി കൊടി കെട്ടിയ സംഭവം: പ്രതി പിടിയില്‍
പാലക്കാട്: നഗരസഭയിലെ ഗാന്ധിപ്രതിമയില്‍ ബി.ജെ.പി കൊടി പുതപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പാലക്കാട് തിരുനെല്ലായി സ്വദേശി ബിനീഷാണ് പിടിയിലായത്. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലിസ് പറഞ്ഞു.
ശനിയാഴ്ച്ച രാവിലെ 7.45 നാണ് ഒരു വ്യക്തി നഗരസഭയിലെ മതില് ചാടി കടക്കുന്നത്. നേരെ ഗാന്ധി പ്രതിമക്ക് മുന്‍മ്പിലേക്ക് നടക്കുന്നു. കോണി വഴി മുകളില്‍ കയറി ബി.ജെ.പി പതാക പ്രതിമയില്‍ കെട്ടിവെക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഗാന്ധി പ്രതിമയുടെ കഴുത്തിലാണ് ബി.ജെ.പിയുടെ കൊടി കെട്ടിയത്. താഴെ ഇറങ്ങിയതിനു ശേഷം അല്‍പ്പ സമയം ചെലവിട്ട ശേഷമാണ് കൊടി കെട്ടിയ വ്യക്തി നഗരസഭ വളപ്പില്‍ നിന്നും പോകുന്നത്.
ഗാന്ധിപ്രതിമയില്‍ ബി.ജെ.പി കൊടി കിടക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ പൊലിസ് സ്ഥലത്തെത്തി കൊടി നീക്കം ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."