HOME
DETAILS
MAL
സഊദിയിൽ പ്രതിദിന കൊവിഡിൽ വീണ്ടും വർധനവ്; ഇന്ന് 175 വൈറസ് ബാധ,156 രോഗ മുക്തി, 4 മരണം
backup
January 13 2021 | 12:01 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 156 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4 രോഗികൾ മരണപ്പെടുകയും 175 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ 1,954 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം 1,939 രോഗികളാണ് ചികിത്സയിൽ ഉണ്ടായിരുന്നത്. 307 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,304 ആയും വൈറസ് ബാധിതർ 364,271 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 157 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 356,014 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."