HOME
DETAILS
MAL
മെഗാ തിരുവാതിരയില്‍ ക്ഷമാപണം നടത്തി സി.പി.എം
backup
January 16 2022 | 10:01 AM
തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മെഗാ തിരുവാതിരയില്‍ ക്ഷമാപണം നടത്തി ജില്ലാ കമ്മിറ്റി.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നടത്തിയ മെഗാ തിരുവാതിര വന്‍ വിവാദമായിരുന്നു. 500 ലേറെപ്പേരെ പങ്കെടുപ്പിച്ചായിരുന്നു തിരുവാതിര നടത്തിയത്. പാര്‍ട്ടി അനുകൂലികള്‍ക്കിടയിലടക്കം വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു.
എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കൊലപ്പെട്ടതിനെത്തുടര്‍ന്നുള്ള ആചാരങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു തിരുവാതിര എന്നതും കടുത്ത വിയോജിപ്പ് ഉയര്‍ത്തി. സ്വാഗതസംഘം കണ്‍വീനര്‍ അജയകുമാറാണ് ക്ഷമാപണം നടത്തിയത്. സമ്മേളനം അവസാനിക്കും മുമ്പായിരുന്നു ക്ഷമാപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."