യു.ഡി.എഫ് വിപുലീകരണമിപ്പോള് പരിഗണനയിലില്ലെന്ന് മുല്ലപ്പള്ളി
കാസര്‍കോട്: പുതിയ കക്ഷികളെ ഉള്‍പ്പെടുത്തി യു.ഡി.എഫ് വിപുലീകരണം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് കെ.പി.സി.സി പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രന്.
എന്‍.സി.പിയിലെ ഒരു വിഭാഗവും പി.സി ജോര്‍ജിന്റെ പാര്‍ട്ടിയും യു.ഡി.എഫില്‍ ചേരുമെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി. യു.ഡി.എഫില്‍ ചേരുന്ന കാര്യത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ പി.സി ജോര്‍ജ് തന്നെ സമീപിച്ചിട്ടില്ല.
എന്‍.സി.പി ഇപ്പോഴും എല്‍.ഡി.എഫില്‍ തന്നെയാണുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ തത്ക്കാലം യു.ഡി.എഫില്‍ മുന്നണി വിപുലീകരണം സംബന്ധിച്ചു ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇനി ശ്രദ്ധ പുലര്‍ത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥികളില്‍ യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മത്സരിപ്പിച്ചതിനേക്കാള് കൂടുതല്‍ യുവതീയുവാക്കളെ നിര്‍ത്തിയത് യു.ഡി.എഫാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."