സുരക്ഷിത മണ്ഡലങ്ങള്‍ തേടി കോണ്‍ഗ്രസ് നേതാക്കള്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരക്ഷിത മണ്ഡലത്തിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. യു.ഡി.എഫിന് കരുത്തുള്ള മണ്ഡലങ്ങളില്‍ നേതാക്കള്‍ ഇതിനകം അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു.
വൈപ്പിനിലോ കൊച്ചിയിലോ സീറ്റ് നല്‍കണമെന്നാണ് മുന്‍ കേന്ദ്ര മന്ത്രിയായ കെ.വി തോമസിന്റെ ആവശ്യം. കെ.പി.സി.സി അവഗണിക്കുന്നതായും തോമസിന് ആക്ഷേപമുണ്ട്. നേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുന്ന കെ.വി തോമസ് സീറ്റിനായി സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്.
തിരുവല്ലയില്‍ കളത്തിലിറങ്ങാനാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ കുര്യന്റെ നീക്കം. കേരളാ കോണ്‍ഗ്രസിന് ജോസഫ് വിഭാഗത്തിന് റാന്നി വിട്ടുകൊടുത്ത് തിരുവല്ല ഏറ്റെടുക്കണമെന്നാണ് ആവശ്യം. വൈപ്പിന്‍ സീറ്റില്‍ മത്സരിക്കാന്‍ ഡൊമിനിക് പ്രസന്റേഷനും താല്പര്യം അറിയിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂരോ ചാലക്കുടിയോ നല്‍കണമെന്നാണ് മുന്‍ എം.പി കെ.പി ധനപാലന്റെ ആവശ്യം.
സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനില്ലെന്ന് പറയുമ്പോഴും ചാലക്കുടിയില്‍ ഹൈക്കമാന്‍ഡ് നോമിനിയായി പി.സി ചാക്കോ എത്താനാണ് കൂടുതല്‍ സാധ്യത. ഐ ഗ്രൂപ്പിലെ കരുത്തന് ജോസഫ് വാഴയ്ക്കന് മൂവാറ്റുപുഴ സീറ്റിനാണ് പ്രധാന പരിഗണന നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."