HOME
DETAILS

ഒരുപാട് അനുഭവിച്ചു, പോരാട്ടം തുടരും: ഡോ. കഫീൽ ഖാൻ

  
backup
January 18 2022 | 20:01 PM

98563453541-2022-dr-khafeelkhan

 

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ അഞ്ചുവർഷമായി യു.പിയിൽ ന്യൂനപക്ഷങ്ങളുടെ അവസ്ഥ എന്തായിരുന്നു


പിന്നോക്ക, ന്യൂനപക്ഷങ്ങളെ അക്ഷരാർഥത്തിൽ ശത്രുക്കളാക്കി പ്രഖ്യാപിച്ചുള്ള ഭരണമായിരുന്നു കഴിഞ്ഞ അഞ്ചുവർഷമായി യു.പിയിൽ നടന്നത്. എല്ലാ രംഗങ്ങളിൽനിന്നും അവർ അകറ്റിനിർത്തപ്പെട്ടു. നീതി നിഷേധിക്കപ്പെട്ടു. ന്യൂനപക്ഷ, ദലിത് വിഭാഗങ്ങൾ വ്യാപകമായി പീഡിപ്പിക്കപ്പെടുകയും ചെയ്തു.

തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥിന്റെ പങ്ക് എന്തായിരിക്കും


യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ അപ്രസക്തി സ്വന്തം പാർട്ടിയായ ബി.ജെ.പി പോലും തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നാണ് അവരുടെ പ്രവർത്തനങ്ങളിൽനിന്ന് മനസിലാകുന്നത്. നേരത്തെ, സംസ്ഥാനത്ത് ഇറങ്ങിയിരുന്ന മുഴുവൻ പോസ്റ്ററുകളിലും ബോർഡുകളിലും മറ്റും യോഗിയുടെ മുഖമായിരുന്നു. ഇപ്പോൾ പക്ഷേ, ലഖ്‌നൗവിലും ഗൊരഖ്പൂരിലുമടക്കമുള്ള സ്ഥലങ്ങളിലെല്ലാം മോദിയുടെ കൂറ്റൻ കട്ടൗട്ടുകളാണ് ബി.ജെ.പി സ്ഥാപിക്കുന്നത്. യോഗിയുടെ മുഖവും ചിത്രങ്ങളും അവർ ബോധപൂർവം ഒഴിവാക്കുകയാണ്. യോഗിയുടെ രാഷ്ട്രീയ മൂല്യം കുറഞ്ഞുവെന്ന് സ്വന്തം പാർട്ടിക്കാർപോലും തിരിച്ചറിഞ്ഞു. യോഗി ഇനി അധികാരത്തിൽ തിരിച്ചെത്തില്ല എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

യു.പിയിൽ ബി.ജെ.പിയുടെ സാധ്യതകൾ എന്തൊക്കെ


പശ്ചിമ ബംഗാളിൽ മമതാ ബാനർജിക്ക് പിന്നിലെന്ന പോലെ ഒരൊറ്റ നേതാവിന് പിന്നിൽ മതേതര വോട്ടുകൾ അണിനിരന്നാൽ വിസ്മയിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാവും യു.പിയിലുണ്ടാവുക. ദലിതുകൾ ഉൾപ്പെടെ മുഴുവൻ പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളും അസംസതൃപ്തരാണ്. ഇൗ വിഭാഗങ്ങളെ ആകർഷിക്കാൻ അഖിലേഷ് യാദവിന് കഴിയുന്നുണ്ട്. ദലിത് വോട്ടുകൾ ഏകീകരിക്കാൻ പ്രിയങ്കാ ഗാന്ധി അക്ഷീണം പ്രയത്‌നിക്കുന്നുണ്ട്. പക്ഷേ, മതേതര പാർട്ടികളും മതേതര വോട്ടുകളും ഭിന്നിക്കാതെ നോക്കുക എന്നതാണ് പ്രധാനം.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് സാധ്യതകൾ


2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിൽനിന്ന് പുറത്താവുക എന്നത് രാജ്യത്തിന്റെ നിലനിൽപ്പിനുതന്നെ അനിവാര്യമാണ്. രാജ്യം കടുത്ത അപകടത്തിലേക്കാണ് നീങ്ങുന്നത്. തൊഴിലില്ലായ്മയും അഴിമതിയും വർധിക്കുന്നു. ആരോഗ്യരംഗം തകിടം മറിയുന്നു. കൊവിഡ്19 എന്ന മഹാമാരിയെ നമ്മുടെ രാജ്യത്തെ ഭരണകൂടം കൈകാര്യം ചെയ്തതുപോലും തെറ്റായ രീതിയിലാണ്. രാജ്യത്ത് നൂറുകോടി കൊവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കി എന്നതിന്റെ പേരിൽ ആഘോഷം സംഘടിപ്പിക്കുന്ന പ്രധാനമന്ത്രി, പത്തുലക്ഷം പേർ കൊവിഡ് ബാധിച്ചു മരിച്ചു എന്നത് സംബന്ധിച്ച് ഒരുവാക്കുപോലും മിണ്ടിയില്ല. യഥാർഥത്തിൽ രാജ്യത്തെ ആരോഗ്യമേഖലയുടെ ദയനീയാവസ്ഥ തുറന്നുകാട്ടപ്പെടുകയാണ് കൊവിഡ് കാലം. തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കൊവിഡ് കണക്കുകൾ മറച്ചുവച്ചുകൊണ്ടുള്ള 'ഡാറ്റാ മാനിപ്പുലേഷനാണ്' നടക്കുന്നത്. പകരം, കേരളത്തെ ചൂണ്ടിക്കാണിച്ച് അവിടെ മുഴുവൻ കൊവിഡാണെന്ന് വിശദീകരിക്കുകയും ചെയ്യുന്നു.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ


ഇപ്പോൾ ഞാൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നില്ല. ആരോഗ്യരംഗമാണ് എന്റെ മേഖല. അവിടെ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനും ഏറ്റവും സാധാരണക്കാർക്ക് സേവനമെത്തിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഒപ്പം, 'ഒരു ഡോക്ടർ എങ്ങനെ ആക്ടിവിസ്റ്റായി' എന്ന പുസ്തകത്തിന്റെ പണിപ്പുരയിലുമാണ്.

'ദി ഗൊരഖ്പൂർ ഹോസ്പിറ്റൽ ട്രാജഡി' എന്ന പുസ്തകത്തെപ്പറ്റി


ഡോ. കഫീൽ ഖാൻ എന്ന എന്റെ കഥ ഇപ്പോൾ നിങ്ങൾക്കറിയാം. എന്താണ് എന്റെ ജീവിതത്തിൽ സംഭവിച്ചതെന്ന് ഘട്ടം ഘട്ടമായാണ് നിങ്ങൾ അറിഞ്ഞത്. എന്നാൽ, ഗൊരഖ്പൂരിൽ കുഞ്ഞുങ്ങൾ ജീവവായു കിട്ടാതെ പിടഞ്ഞുമരിക്കാനിടയായത് എങ്ങനെയെന്ന് പൂർണമായും അറിയണമെന്ന് തോന്നി. തുടർന്നാണ് 'ദി ഗൊരഖ്പൂർ ഹോസ്പിറ്റൽ ട്രാജഡി' എന്ന പുസ്തകം എഴുതിയത്. കഴിഞ്ഞ അഞ്ചുവർഷം ഞാനും എന്റെ കുടുംബവും ഏറെ അനുഭവിച്ചു. കുഞ്ഞുങ്ങളെ സഹായിക്കാനിറങ്ങിയ ഞാൻ ജയിലിലായി. അവിടെവച്ചും ഏറെ പീഡനം ഏറ്റുവാങ്ങി. മൂന്നുദിവസം കുടിവെള്ളം പോലും തരാതെ പീഡിപ്പിച്ചു. സഹോദരൻ വെടിയേറ്റുവീണു. ഹൈക്കോടതിയും സുപ്രിംകോടതിയും കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടും ജോലിയിൽ തിരിച്ചെടുത്തിട്ടില്ല. എന്നാൽ എന്റെയും കുടുംബത്തിന്റെയും മാത്രം കഥയല്ല ഈ പുസ്തകം. മറിച്ച്, ജീവവായു കിട്ടാതെ പിടഞ്ഞുമരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തിന്റെ അവസ്ഥകൂടി വിവരിക്കുന്നതാണിത്. അവർക്കായി പ്രഖ്യാപിച്ച വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. അവർ ക്രൂരമായി വഞ്ചിക്കപ്പെടുകയും ചെയ്തു. അന്ന് ആശുപത്രിയിലുണ്ടായ ഓക്‌സിജൻ ക്ഷാമത്തിന്റെ യഥാർഥ കാരണമെന്തെന്ന് ലോകം അറിയണമെന്ന് തോന്നി. അതിൻ്റെ ഫലമാണ് ഈ പുസ്തകം.

രാഷ്ട്രീയ പോരാട്ടം തുടരുമോ


തീർച്ചയായും. ഏതെങ്കിലും വ്യക്തികൾക്കെതിരായ പോരാട്ടമല്ലിത്. മറിച്ച് ഭരണഘടനാമൂല്യങ്ങൾ നിരാകരിക്കുന്ന ആശയങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരായ പോരാട്ടമാണ്. ഇന്ത്യൻ ജനതയെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിക്കുന്ന ആശയമാണ് ആർ.എസ്.എസ് നടപ്പാക്കുന്നത്. അതിനോടാണ് വിയോജിപ്പ്. അത്തരം ആശയങ്ങൾക്കെതിരായ പോരാട്ടമാണ് നടത്തുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലുമായുള്ള ആയുധക്കരാര്‍ റദ്ദാക്കി സ്‌പെയിന്‍

International
  •  2 months ago
No Image

സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കുത്തനെ കൂടി . നാലുവര്‍ഷം നഷ്ടം -3,207 കോടി

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം: പൊലിസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ദിവ്യ

Kerala
  •  2 months ago
No Image

60,000 തൊടാന്‍ സ്വര്‍ണം. ഇന്ന് പവന് 59,520

Business
  •  2 months ago
No Image

100 കോടി കോഴ: അന്വേഷണം പ്രഖ്യാപിച്ച് എൻ.സി.പി

Kerala
  •  2 months ago
No Image

മുസ്‌ലിം രാജ്യങ്ങളില്‍ വഖ്ഫ് സ്വത്തുക്കളില്ലെന്ന് തെറ്റായ വിവരം നല്‍കി പി.ഐ.ബി

National
  •  2 months ago
No Image

കൊന്നു മതിവരാതെ ഇസ്‌റാഈല്‍; വടക്കന്‍ ഗസ്സയില്‍ ഫ്ളാറ്റ് തകര്‍ത്ത് 143ലേറെ പേരെ കൊന്നു, ലബനാനിലെ കൂട്ടക്കുരുതിയില്‍ 77 മരണം

International
  •  2 months ago
No Image

ദേശീയപാതകളിൽ സ്വകാര്യ എ.ഐ കാമറകളും ടോൾ ബൂത്തും; പദ്ധതിയുമായി കേന്ദ്ര സർക്കാർ

Kerala
  •  2 months ago
No Image

അറസ്റ്റിന് ശേഷവും ദിവ്യക്ക് 'കടലോളം കരുതല്‍' ; തുടക്കം മുതൽ ഒളിച്ചുകളിച്ച് പൊലിസ്

Kerala
  •  2 months ago
No Image

ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് ഫ്ളാറ്റില്‍ മരിച്ച നിലയില്‍ 

Kerala
  •  2 months ago