HOME
DETAILS

സംസ്ഥാനത്ത് പടരുന്നത് ഒമിക്രോണെന്ന് വിദഗ്ധർ; തീവ്ര പരിചരണം വേണ്ടവരുടെ എണ്ണവും കൂടുന്നു

  
backup
January 19 2022 | 03:01 AM

kerala-omicron-community-spread-in-kerala-says-health-experts-2022

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് പിന്നാലെ ഗുരുതര രോഗികളുടെ എണ്ണവും കൂടുന്നു. ഓക്‌സിജൻ കിടക്കകളും ഐ.സി.യു ബെഡുകളും വെന്റിലേറ്റർ സൗകര്യവും വേണ്ട രോഗികളുടെ എണ്ണത്തിലും വർധനയുണ്ട്. കഴിഞ്ഞ ആഴ്ചയേക്കാൾ വെന്റിലേറ്റർ വേണ്ട രോഗികളുടെ എണ്ണത്തിൽ പത്ത് ശതമാനമാണ് വർധന.

ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 29 ശതമാനം കൂടി. ഓക്‌സിജൻ കിടക്കകൾ ആവശ്യമുള്ളവരുടെ കാര്യത്തിൽ 41 ശതമാനമാണ് വർധന. ജനുവരി ആദ്യവാരം ഗുരുതര രോഗികളുടെ എണ്ണം കുറഞ്ഞിരുന്നു. ഒരാഴ്ചക്കിടയിലാണ് വർധന. ആകെ രോഗികളുടെ എണ്ണത്തിൽ തൊട്ടുമുമ്പത്തെ ആഴ്ചയെക്കാൾ 204 ശതമാനം വർധനയുണ്ടായി.

സംസ്ഥാനത്ത് പടരുന്നത് ഒമിക്രോൺ ആണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഒമിക്രോണിൽ സമൂഹ വ്യാപനമെന്നും വിദഗ്ധർ പറയുന്നു. അതിനിടെ മൂന്നാംതരംഗത്തിലും മാറ്റമില്ലാതെ സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിനുമെടുത്തവരിലെ കൊവിഡ് ബാധ തുടരുകയാണ്. ഒരാഴ്ച്ചക്കുള്ളിൽ കൊവിഡ് ബാധിച്ചവരിൽ 58 ശതമാനവും സമ്പൂർണ വാക്‌സിനേഷൻ പൂർത്തിയാക്കിയവരാണ്. അതേസമയം ഒമിക്രോൺ പരിശോധനക്കുള്ള എസ് ജീൻ കണ്ടെത്താനുള്ള പിസിആർ കിറ്റ് എത്തിക്കാൻ സർക്കാർ ശ്രമം തുടങ്ങി.

പരിശോധന നടത്തുന്ന മൂന്നിലൊരാൾക്ക് രോഗം, ഇതാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ അവസ്ഥ. ടി പി ആർ എക്കാലത്തേയും വലിയ നിരക്കിൽ . രണ്ടാം തരംഗത്തിൽ 29.5ശതമാനമായിരുന്ന ടി പി ആർ ഇപ്പോൾ 35.27ശതമാനമായി. ജലദോഷപ്പനി പോലെയോ ഒരു ലക്ഷണവും ഇല്ലാതെയോ രോഗം പിടിപെടുന്നവരാണേറെയും. ഇതാണ് ഡെൽറ്റയല്ല ഒമിക്രോൺ വ്യാപനമാണ് സംസ്ഥാനത്തെന്ന് ആരോഗ്യ വിദഗധർ ഉറപ്പിക്കുന്നത്.

തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായിട്ടുള്ളത്. മൂന്ന് ജില്ലകളൊഴികെ മറ്റെല്ലായിടത്തും പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന് പുറത്താണ്. തിരുവനന്തപുരം ജില്ലയിൽ രണ്ടിൽ ഒരാൾക്ക് രോഗബാധയെന്നാണ് സ്ഥിതി. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി 48 ആണ്. ഇവിടെ വാരാന്ത്യ ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ പരിഗണനയിലാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago