തെരഞ്ഞെടുപ്പിന് ഇവിഎം മെഷീനുകൾ ഉപയോഗിക്കുന്നതിനെതിരേ പൊതുതാൽപര്യ ഹർജി; പരിഗണിക്കാമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: പൊതു തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പറിന് പകരം ഇവിഎം മെഷീനുകൾ ഉപയോഗിക്കുന്നതിന് എതിരെയുള്ള പൊതുതാ>hര്യ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. ഇ.വി.എം മെഷീനുകൾ ഉപയോഗിക്കാനായി അനുമതി നൽകിയ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അഭിഭാഷകനായ എം എൽ ശർമയാണ് ഹർജി സമർപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് ഹർജി സമർപ്പിച്ചത്. ഇവിഎമ്മുകൾ ഉപയോഗിക്കാൻ അനുമതി നൽകുന്ന ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 61 എ പാർലമെന്റ് പാസാക്കിയിട്ടില്ലെന്നും അതിനാൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും ശർമ ചൂണ്ടിക്കാട്ടി.
തെളിവുകൾ സഹിതമുള്ള ഹർജിയാണ് താൻ സമർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഹർജിയിൽ കേന്ദ്ര നിയമ മന്ത്രാലയത്തെ കക്ഷി ചേർക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."