HOME
DETAILS
MAL
കൂളിങ് പേപ്പറും കര്ട്ടനുമുള്ള കാറുകള്‍ കുടുങ്ങും; ഓപറേഷന് സ്ക്രീന്‍ ഇന്നു മുതല്‍
backup
January 17 2021 | 09:01 AM
തിരുവനന്തപുരം: കാഴ്ച്ച മറയ്ക്കുന്ന തരത്തിലുള്ള കൂളിങ് പേപ്പറുകള്‍ പതിച്ചിട്ടുള്ളതും കര്‍ട്ടനിട്ടതുമായ വാഹനങ്ങള്‍ക്കെതിരെ മോട്ടര്‍ വാഹനവകുപ്പുന്റെ നടപടി ഇന്നുമുതല്‍. ഓപ്പറേഷന് സ്ക്രീന്‍ എന്ന പേരില്‍ സംസ്ഥാനത്താകെ പരിശോധന നടത്തും.
ഇത്തരത്തില്‍ നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ 1250 രൂപയാണ് പിഴയീടാക്കുക. രണ്ടാമതും ആവര്‍ത്തിച്ചാല്‍ രജിസ്ട്രേഷന് റദ്ദാക്കുമെന്നും മോട്ടോര്‍വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിയമം ലംഘിച്ച വാഹനങ്ങള്‍ക്ക് ഇ-ചെല്ലാന്‍ വഴിയാകും പെറ്റി ചുമത്തുക. സ്വകാര്യ വാഹനങ്ങള്‍ക്ക് പുറമെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ പരിശോധന നടത്തരുതെന്നും നിര്‍ദ്ദേശമുണ്ട്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി കര്‍ശനമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."