കര്‍ഷക വിരോധി മടങ്ങിപ്പോകണം; അമിത് ഷായ്ക്കെതിരേ കര്‍ണാടകയില്‍ പ്രതിഷേധം
ബംഗളൂരു: കര്‍ഷക വികരോധി മടങ്ങിപ്പോകണമെന്ന മുദ്രാവാക്യവുമായി കര്‍ണാടകയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേ കര്‍ഷകരുടെ പ്രതിഷേധം. ബെലഗാവിയില്‍ സ്വാകര്യ കമ്പനിയുടെ തറക്കല്ലിടല്‍ ചടങ്ങിന് എത്തിയപ്പോഴാണ് അമിത് ഷായ്ക്കെതിരേ പ്രതിഷേധവുമായി തൊരുവിലിറങ്ങിയത്.
അമിത് ഷാ എത്തുന്നത് അറിഞ്ഞ് ഞായറാഴ്ച രാവിലെ മുതല്‍ തന്നെ നിരവധി കര്‍ഷകര്‍ പ്രദേശത്തെ പലയിടങ്ങളിലും ചെറുസംഘങ്ങളായി തിരിഞ്ഞ് ധര്‍ണ നടത്തിയിരുന്നു. മന്ത്രി ചടങ്ങിനെത്തിയതോടെ തറക്കല്ലിടല്‍ നടക്കുന്ന ഫാക്ടറിക്ക് മുന്നിലേക്ക് കര്‍ഷകര്‍ കൂട്ടമായെത്തി.
കര്‍ഷക വിരോധിയായ അമിത് ഷാ ഇവിടംവിട്ടുപോവുക എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. കര്‍ഷകരെ കൃഷിഭൂമിയിലെ ജോലിക്കാര്‍ മാത്രമാക്കുന്ന കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കൂടുതല്‍ പോലിസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് അമിത് ഷാ കര്‍ണാടകയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."