റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി പിന്‍വലിക്കില്ലെന്ന് കര്‍ഷകര്‍
ന്യൂഡല്‍ഹി: എന്‍.ഐ.എയെ ഉപോയോഗിച്ച് സമരം പൊളിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടയിലും റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച ട്രാക്ടര്‍ റാലി പിന്‍വലിക്കില്ലെന്ന്് കര്‍ഷകര്‍. ജനുവരി 26ന് പ്രഖ്യാപിച്ച കിസാന്‍ ട്രാക്ടര്‍ മാര്‍ച്ചുമായി മുന്നോട്ടു പോകാനാണ് നാല്‍പ്പതോളം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത് കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സംയുക്ത് കിസാന്‍ മോര്‍ച്ച ഇക്കാര്യം വ്യക്തമാക്കിയത്.
കര്‍ഷക സംഘടന നേതാവ് ബല്‍ദേവ് സിങ് സിര്‍സ ഉള്‍പ്പെടെ നാല്‍പ്പതു പേരെ ഇന്ന് എന്‍.ഐ.എ. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയതിനെ കര്‍ഷക സംഘടനാ നേതാക്കള്‍ വിമര്‍ശിച്ചു. നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിനെതിരേ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനാണ് സിര്‍സ ഉള്‍പ്പെടെയുള്ളവരെ വിളിച്ചു വരുത്തിയിരുന്നത്. സര്‍ക്കാരില്‍നിന്ന് ക്രൂരമായ നടപടികളാണ് ഉണ്ടാകുന്നതെന്നും കര്‍ഷകര്‍ ആരോപിച്ചു.
സമരവുമായി സഹകരിക്കുന്നവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുകയാണെന്ന് ഒരു കര്‍ഷക നേതാവ് പറഞ്ഞു. എന്‍.ഐ.എ. സ്വീകരിച്ച നടപടികളെ ഞങ്ങള്‍ അപലപിക്കുകയാണ്. ഇതിനെ ഞങ്ങള്‍ നിയമപരമായി നേരിടും. സര്‍ക്കാരിന്റെ നിലപാട് അടിച്ചമര്‍ത്തലിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷക സംഘടനകളുടെ കൊടിക്കൊപ്പം ദേശീയപതാകയും ട്രാക്ടറില്‍ കെട്ടും. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടി ഉപയോഗിക്കില്ല. ന്യൂഡല്‍ഹിയില്‍ എത്തിച്ചേരാന്‍ സാധിക്കാത്തവര്‍ തങ്ങളുടെ ഗ്രാമങ്ങളില്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്നും കര്‍ഷകസംഘടനാ നേതാക്കള്‍ പറഞ്ഞു.
കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുന്നതിനെ കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ എതിര്‍ത്തിരുന്നു. രാജ്യത്തിന് അപമാനമാകുമെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. ആയിരം ട്രാക്ടറുകള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് കര്‍ഷകര്‍ അവകാശപ്പെടുന്നത്. റാലി സമാധാനപരമായിരിക്കുമെന്നും രാജ്പഥില്‍ നടക്കുന്ന പരേഡിനെ തടസ്സപ്പെടുത്തില്ലെന്നും കര്‍ഷകര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."