HOME
DETAILS

'മരണത്തിൻ്റെ വ്യാപാരികൾ' പ്രയോഗം പാർട്ടിയെ തിരിച്ചടിക്കുന്നു' സമ്മേളനത്തിൽ പങ്കെടുത്ത നൂറിലേറെ പേർക്ക് ; കൊവിഡ് തലസ്ഥാനത്ത് സി.പി.എം സമ്മേളനം കൊവിഡ് ക്ലസ്റ്ററായി

  
backup
January 20 2022 | 00:01 AM

4852145852345-2


സ്വന്തം ലേഖകൻ
തിരുവനന്തപുരം
കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു നടത്തിയ സി.പി.എം ജില്ലാ സമ്മേളനങ്ങളും അനുബന്ധ പരിപാടികളും ചർച്ചയാകുന്നതിനിടെ തലസ്ഥാനത്ത് സമ്മേളനം കൊവിഡ് ക്ലസ്റ്ററായി മാറി. കഴിഞ്ഞ ദിവസം പാറശാലയിൽ നടന്ന മൂന്നു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുത്തവരിൽ പ്രതിനിധികളും വളണ്ടിയർമാരുമുൾപ്പെടെ നൂറിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.


കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം ജില്ലയിൽ 35 കൊവിഡ് ക്ലസ്റ്ററുകളാണ് രൂപപ്പെട്ടത്. ഇതിൽ ഒന്ന് സി.പി.എം സമ്മേളനമാണ്. ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത് രോഗം ബാധിച്ചവരിൽ മന്ത്രി വി. ശിവൻകുട്ടി, എം.എൽ.എമാരായ ഐ.ബി സതീഷ്, ജി. സ്റ്റീഫൻ, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവരുൾപ്പെടുന്നു. സമ്മേളന വേദിയിലുണ്ടായിരുന്ന റെഡ് വളണ്ടിയർമാർക്കും എസ്.എഫ്.ഐ പ്രവർത്തകർക്കുമൊക്കെ രോഗം ബാധിച്ചിട്ടുണ്ട്.
ടി.പി.ആർ 30 കടന്ന ജില്ലയിൽ ഒരുതരത്തിലുള്ള പൊതുപരിപാടികളും നടത്തരുതെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവുണ്ടായിരുന്നു. പൊതുപരിപാടികൾ നിരോധിച്ച് ജില്ലാ കലക്ടറും ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇതെല്ലാം പാടെ അവഗണിച്ച് ഞായറാഴ്ച ഗാനമേളയോടെയാണ് തിരുവനന്തപുരത്തെ സമ്മേളനം അവസാനിച്ചത്.


തിരുവനന്തപുരം ജില്ലാ സമ്മേളനം കൊവിഡ് ക്ലസ്റ്ററായി മാറിയിട്ടും അത് ഗൗനിക്കാതെ മറ്റു ജില്ലകളിലെ സമ്മേളന പരിപാടികളുമായി സി.പി.എം മുന്നോട്ടുപോകുകയാണ്. തൃശൂർ, കാസർകോട്, ആലപ്പുഴ ജില്ലാ സമ്മേളനങ്ങളാണ് ഇനി നടക്കാനുള്ളത്. തൃശൂർ ജില്ലാ സമ്മേളനം നാളെയാണ് തുടങ്ങുന്നത്. 175 പേർ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും.


കാസർകോട് ജില്ലാ സമ്മേളനത്തിൽ തിരുവാതിരയും മറ്റു പരിപാടികളും ഒഴിവാക്കിയെങ്കിലും 185 പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് ജില്ലാ നേതൃത്വം അറിയിച്ചത്.
കഴിഞ്ഞ വർഷം കൊവിഡ് വ്യാപനത്തിന്റെ ആരംഭ ഘട്ടത്തിൽ വിവിധ വിഷയങ്ങളിൽ സമരരംഗത്തിറങ്ങിയ പ്രതിപക്ഷത്തെ മരണത്തിൻ്റെ വ്യാപാരികളെന്ന് ആക്ഷേപിച്ച സി.പി.എം ഇപ്പോൾ പ്രോട്ടോക്കോൾ ലംഘിക്കുന്നത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
രോഗവ്യാപനത്തിന്റെ കാരണമായി സി.പി.എം ജില്ലാ സമ്മേളനത്തെ മാറ്റിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് പറയുന്ന മന്ത്രിമാർ തന്നെ മുന്നൂറും നാന്നൂറും പേർക്കൊപ്പം പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുകയാണെന്നും ആദ്യം മന്ത്രിമാർ മാതൃക കാണിക്കട്ടെയെന്നും സതീശൻ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  23 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago