മന്ത്രി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച കോളജ് അധ്യാപികയ്ക്ക് മന്ത്രിയുടെ കമന്റ്; 'വിതച്ചതല്ലേ കൊയ്യൂ'
നിലമ്പൂര്‍: മന്ത്രി കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച കോളജ് അധ്യാപികയ്ക്ക് മറുപടിയുമായി മന്ത്രി. വിതച്ചതല്ലേ കൊയ്യൂ എന്ന മന്ത്രിയുടെ കമ്മന്റിനെതിരേ അധ്യാപകര്‍ രൂക്ഷമായാണ് വിമര്‍ശിച്ചത്.
ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് 3,000 കോടി, വൈജ്ഞാനിക വിസ്ഫോടനത്തിനു കാതോര്‍ത്ത് കേരളം എന്ന തലക്കെട്ടില്‍ മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയുള്ള കമന്റ് ബോക്സിലാണ് അധ്യാപിക വിമര്‍ശനവുമായെത്തിയത്. 14 വര്‍ഷം മുമ്പത്തെ, അതായത് 2006ലെ ശമ്പളം വാങ്ങി ഇപ്പോഴും ജോലി ചെയ്തുവരുന്ന കോളജ് അധ്യാപകര്‍ക്ക് 2016ലെ റെഗുലേഷന് പ്രകാരമുള്ള ശമ്പളം കൊടുത്തിട്ടു മതി ഈ മേനിപറച്ചിലെന്നും പിശകില്ലാത്ത ഒരു ഉത്തരവ് പോലും ഇറക്കാന്‍ കെല്‍പ്പില്ലാത്ത ഒരു വകുപ്പ് മന്ത്രിയും വന്നിരിക്കുന്നു എന്നുമൊക്കെയായിരുന്നു അവരുടെ പ്രതികരണം.
മന്ത്രി ഉന്നതവിദ്യാഭ്യാസ മേഖലയെ നശിപ്പിച്ചെന്നും പഴയ നിരക്കില്‍ ശമ്പളം വാങ്ങേണ്ടിവരുന്നത് മന്ത്രിയുടെ കഴിവുകേടാണെന്നുമൊക്കെയും വിമര്‍ശനമുണ്ടായി. കമന്റുകള്‍ ശ്രദ്ധയില്‍പ്പെട്ട മന്ത്രി അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് കുറച്ചുകൂടി മാന്യതയാകാം, കുട്ടികളെ പഠിപ്പിക്കുന്നതും ഇത്തരം ഭാഷയിലാണോ? 'വിതച്ചതല്ലേ കൊയ്യൂ' എന്ന് മറുപടിയും നല്കി.
എന്നാല്‍ താന്‍ പറഞ്ഞതില്‍ വസ്തുതാ വിരുദ്ധമായി എന്തെങ്കിലുമുണ്ടോ എന്ന് അധ്യാപിക മന്ത്രിയുടെ കമന്റിനു മറുപടി പോസ്റ്റു ചെയ്തു. ഇപ്പോഴും കാലോചിതമായി മാറ്റം വരുത്താതെ 15,600- 39,100+ എ.ജി.പി (യു.ജി.സി) ആണ് കോളജ് അധ്യാപകരുടെ ശമ്പള സ്കെയില്‍. സംസ്ഥാനത്തെ സ്വീപ്പര്‍മാരുടെ സ്കെയില്‍ 16,500- 35,700 ആണ്. സ്കെയില്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ അനുകൂല സംഘടനകള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തുവന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പോസ്റ്റിലും പൊങ്കാലകള്‍ നിറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."