എടോ കോവിഡേ...എങ്ങോട്ടാണീ പോക്ക്, മരണം 51,501 കവിഞ്ഞു, ജീവനും ജീവിതോപാധികളുമില്ലാതാക്കിയവര്‍ക്ക് കണക്കുകളേയില്ല, ആശങ്കയുടെ നെടുവീര്‍പ്പിട്ട് കേരളം
തിരുവനന്തപുരം: കൊവിഡേ ഈ പോക്കെങ്ങാട്ടാണ്. ആശങ്കയുടെ ചോദ്യമുയര്‍ത്തുകയാണ് കേരളം. മരണക്കണക്ക് 51,501ആയി. ജീവിതവും ജീവിതോപാധികളുമില്ലാതാക്കിയവര്‍ക്ക് കണക്കുകളേയില്ല. കടംകയറി ജീവനെടുത്തവര്‍ക്കുമില്ല കൃത്യമായ കണക്ക്. ചരിത്രത്തിലിതുവരേയില്ലാത്ത കണക്കിലേക്ക് രോഗികളുടെ എണ്ണവും എത്തിയിരിക്കുന്നു. രണ്ടു ജില്ലകളില്‍ മാത്രം പതിനായിരത്തിനടുത്ത് രോഗികള്‍.
സംസ്ഥാനത്ത് മൊത്തം ഇത്രയും രോഗികളുണ്ടായിരുന്നില്ല. അവിടേക്കാണ് ഒറ്റജില്ലയില്‍ മാത്രം അവസ്ഥയിലേക്കാണ് വീണ്ടും ഞെട്ടിച്ച് കൊവിഡിന്റെ കുതിച്ചുചാട്ടം. എല്ലാ ജില്ലകളിലും അഞ്ഞൂറില്‍ താഴെയെത്തിയിരുന്നു. നൂറു രോഗികള്‍ പോലുമില്ലാത്ത ജില്ലകളുമുണ്ടായിരുന്നു. അതാണിപ്പോള്‍ ഇത്തരത്തിലായത്.
ഇപ്പോള്‍ തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസര്‍ഗോഡ് 1135, വയനാട് 827 എന്നിങ്ങനേയാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ആയിരം കടക്കാത്ത ഏക ജില്ലയായി വയനാട് മാത്രം. നാളെ ആ ചരിത്രവും തിരുത്തപ്പെടാം.
പ്രതിദിന പരിശോധന നാല്‍പതിനായിരത്തില്‍ നിന്നും അന്‍പതിനായിരത്തില്‍ നിന്നും ഒരു ലക്ഷത്തിനുമുകളിലെത്തിയിരിക്കുന്നു. വാക്‌സിനെടുത്തവര്‍ക്കുതന്നെ വീണ്ടും രോഗം വരുന്നു. രണ്ട് വാക്‌സിനുമെടുത്തവര്‍ക്ക് കൂടുതല്‍ രോഗം ബാധിക്കുന്നു.
നേരത്തെ രോഗം സ്ഥിരീകരിക്കുന്നവരും രോഗമുക്തി നേടുന്നവരും ഏതാണ്ട് തുല്യതോതിലായിരുന്നു. എന്നാല്‍ രോഗമുക്തരേക്കാള്‍ രോഗം ബാധിക്കുന്നവര്‍ ഇരട്ടിയായി വളര്‍ന്നിരിക്കുന്നു. 46,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ രോഗമുക്തി നേടിയത് 15,388 പേര്‍ക്ക് മാത്രമാണ്. 43,176 പേര്‍ക്ക് രോഗം പിടിപെട്ടതോ സമ്പര്‍ക്കത്തിലൂടെയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."