കശ്മിരില്‍ പൊലിസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം പുറത്തെടുത്തു
ശ്രീനഗര്‍: കശ്മിരില്‍ കഴിഞ്ഞ ജൂലൈയിലുണ്ടായ പൊലിസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം പുറത്തെടുത്തു പരിശോധിച്ചു. ബദ്മാലൂ ഏരിയയില്‍ ജൂലൈ പത്തിനുണ്ടായ സംഭവത്തില്‍ കൊല്ലപ്പെട്ട 26കാരനായ ഷബീര്‍ അഹമ്മദ് മിറിന്റെ മൃതദേഹമാണ് ഇന്നലെ ജില്ലാ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പുറത്തെടുത്തത്. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.
പോസ്റ്റ്മോര്‍ട്ടം നടത്തി മരണകാരണം സ്ഥിരീകരിക്കുന്നതിനാണ് മൃതദേഹം പുറത്തെടുത്തതെന്നും ഇതിനായി മൃതശരീരം ആശുപത്രിയിലേക്കു മാറ്റിയതായും അധികൃതര്‍ അറിയിച്ചു. പൊലിസ് അതിക്രമത്തിലാണ് മകന് മരിച്ചതെന്നു ചൂണ്ടിക്കാട്ടി ഷബീറിന്റെ പിതാവ് പരാതി നല്‍കിയിരുന്നു. എന്നാല്‍, പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് ഷബീര്‍ മരിച്ചതെന്നായിരുന്നു പൊലിസിന്റെ വിശദീകരണം. തുടര്‍ന്നു മൃതദേഹം പുറത്തെടുത്തു പരിശോധിക്കാന്‍ ഓഗസ്റ്റ് 12നാണ് സുപ്രിംകോടതി ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."