'കേരളത്തില്‍ തുടര്‍ഭരണം വരട്ടെ, കോണ്‍ഗ്രസ് തോറ്റാല്‍ വളരാം': ബി.ജെ.പി പഠനശിബിരങ്ങളില്‍ നേതാക്കളുടെ സന്ദേശം
തിരുവനന്തപുരം: കേരളത്തില്‍ എല്‍.ഡി.എഫ് തുടര്‍ഭരണം വരുന്നതാണ് തങ്ങളുടെ വളര്‍ച്ചയ്ക്ക് നല്ലതെന്ന സന്ദേശവുമായി ബി.ജെ.പി. യു.ഡി.എഫ് തോറ്റാല്‍ കോണ്‍ഗ്രസില്‍ നിന്നും വന്‍തോതില്‍ ബി.ജെ.പിയിലേക്ക് ഒഴുക്കുണ്ടാകുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. അത്തരം സാഹചര്യത്തില്‍ ബി.ജെ.പിക്ക് നല്ല വളര്‍ച്ചയുണ്ടാകും. അധികാരമില്ലാത്ത കോണ്‍ഗ്രസില്‍ പ്രവര്‍ത്തകര്‍ തുടരില്ലെന്നും നേതാക്കള്‍ കൂട്ടിചേര്‍ത്തു.കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും നടക്കുന്ന ബി.ജെ.പി പഠനശിബിരങ്ങളിലാണ് നേതാക്കള്‍ നിലപാട് വ്യക്തമാക്കുന്നത്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കേരളത്തില്‍ വളര്‍ച്ച പ്രതീക്ഷിക്കുന്ന ബി.ജെ.പി നേതാക്കള്‍ കര്‍ണാടക, ത്രിപുര, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ ക്ഷീണിപ്പിച്ചതാണ് ബി.ജെ.പിയുടെ വളര്‍ച്ചക്ക് കാരണമെന്ന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ഇത്തവണ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായ നയമാണ് കേരളത്തില്‍ ബി.ജെ.പി അവലംബിക്കാനൊരുങ്ങുന്നത്. കോണ്‍ഗ്രസിനെയും സിപിഐഎമ്മിനെയും ഒരേ പോലെ എതിര്‍ക്കുക എന്നതില്‍ നിന്നും വ്യത്യസ്തമായി കോണ്‍ഗ്രസിനെ ആക്രമിക്കുക എന്ന നയത്തിലേക്ക് മാറുക എന്നതാണ് ബിജെപിയുടെ പുതിയ നയം.
2026ലെ നിയമസഭ തെരഞ്ഞെടുപ്പ് എല്‍.ഡി.എഫും എന്‍.ഡി.എയും തമ്മിലാകുമെന്നും അതിനനുസരിച്ചായിരിക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെന്ന് ബി.ജെ.പി നേതാക്കള്‍ പ്രാദേശിക നേതാക്കളോട് നിര്‍ദേശിച്ചു.നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 50 ലക്ഷം വോട്ട് ബിജെപിക്ക് നേടാനാവുമെന്നും നേതാക്കള്‍ ശിബിരങ്ങളില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."