HOME
DETAILS

പുതുമകള്‍ കൊണ്ട് ശ്രദ്ധേയമായി ചിങ്ങനിലാവ് ഓണമേള

  
backup
August 18 2016 | 18:08 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%ae%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%8d%e0%b4%a7%e0%b5%87

 
തിരുവനന്തപുരം: കുടപ്പനക്കുന്നു കാര്‍ഷിക കര്‍മസേനയുടെയും മലങ്കര സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ കനക്കുന്നില്‍ ആരംഭിച്ച ചിങ്ങനിലാവ് ഓണമേള പുതുമകള്‍കൊണ്ട് ശ്രദ്ധേയമാവുന്നു.
ജൈവകര്‍ഷകരുടെയും സഹകരണ സംഘങ്ങളുടെയും സഹകരണത്തോടെ 12-നാണ് ഓണമേള ആരംഭിച്ചത്. വിഷരഹിത പച്ചക്കറി ഉല്‍പ്പനങ്ങള്‍ക്കു പുറമെ മറ്റു കാര്‍ഷിക ഉല്‍പ്പനങ്ങളും കൃഷിക്കു ആവശ്യമായ വളങ്ങളും ഉപകരണങ്ങളും വ്യത്യസ്ത പച്ചക്കറികളുടെ വിത്തുകളും തൈകളും മേളയില്‍ വില്‍പ്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്.
ജൈവകര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികള്‍, കിഴങ്ങു വര്‍ഗങ്ങള്‍, നാടന്‍ തേന്‍, കായ്ക്കറികള്‍ തുടങ്ങിയവയും വില്‍പ്പനക്കുണ്ട്. ഫ്‌ളവര്‍ ഫോണ്‍, ഫയര്‍ റെഡ് ഓസ്‌കാര്‍, വൈറ്റ് ഷാര്‍ക്ക്, സീബ്ര തുടങ്ങി  വിവിധ തരത്തിലുള്ള മത്സ്യങ്ങളാണു വയലോരം എന്നു പേരിട്ടിരിക്കുന്ന അലങ്കാരമത്സ്യ പ്രദര്‍ശനത്തിലുള്ളത്.
 മേളയിലെ മുഖ്യാകര്‍ഷണം അമേരിക്കയില്‍ നിന്നെത്തിയ പൂച്ചയാണ്. 25000 രൂപയാണ് പൂച്ചയുടെ വില. നാടന്‍ ഭക്ഷണമേള, ഉണങ്ങിയ പഴവര്‍ഗങ്ങളുടെ വിപുലമായ ഫുഡ് കോര്‍ട്ടും സംസ്‌കരിച്ച പഴം, പച്ചക്കറി വില്‍പ്പന, ഓണം ട്രേഡ് കെയറും ഡിസ്‌കൗണ്ട് മേളയും തുണിത്തരങ്ങളുടെ വില്‍പ്പനയും മേളയില്‍ ഒരുക്കിയിട്ടുണ്ട്.
 മറ്റു മേളകളില്‍ നിന്നും വ്യത്യസ്തമായി വീട്ടിലേക്കാവശ്യമായ എല്ലാ സാധനങ്ങളും ഇവിടെ നിന്നു സ്വന്തമാക്കാം എന്ന പ്രത്യേകതയുമുണ്ട്. ഫര്‍ണിച്ചറുകള്‍, കോട്ടണ്‍ തുണിത്തരങ്ങള്‍, ബാഗുകള്‍, ചെരുപ്പുകള്‍, മോട്ടോര്‍ ഷോ, ഭക്ഷ്യമേള, രുചി വൈവിധ്യങ്ങളുടെ പായസമേള എന്നിവയാണ് പ്രദര്‍ശനത്തിന്റെ മറ്റു ആകര്‍ഷണം.
 പുഷ്പഫല സസ്യപ്രദര്‍ശനവും മേളയിലുണ്ട്. ചക്കവിഭങ്ങള്‍, ഹല്‍വ, പലതരം എണ്ണകള്‍, അച്ചാറുകള്‍ എന്നിവയും മേളയിലുണ്ട്. ഇതിനുപുറമെ മേള കാണാനെത്തുന്നവര്‍ക്കുവേണ്ടി സമ്മാനപദ്ധതിയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനവേദിക്കു പുറത്ത് ഒരുക്കിയ സമ്മാനപ്പെട്ടിയില്‍ കൂപ്പണുകള്‍ പൂരിപ്പിച്ച് നിക്ഷേപിക്കാം. മേളയുടെ സമാപനത്തിനുശേഷം തിരഞ്ഞെടുക്കുന്നവര്‍ക്ക് മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങളാണ് ലഭിക്കുന്നത്. അടുത്തമാസം നാലു വരെ രാവിലെ 11 മുതല്‍ രാത്രി ഒന്‍പതു വരെയാണു പ്രദര്‍ശനം. ആദ്യമെത്തുന്ന 750 പേര്‍ക്കു പച്ചക്കറിത്തൈകള്‍ സൗജന്യമായി നല്‍കും. 30 രൂപയാണ് പ്രവേശന ഫീസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; നിർമാണ തൊഴിലാളിക്ക് ഗുരുതര പരുക്ക്

Kerala
  •  6 minutes ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  17 minutes ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  an hour ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  2 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago