HOME
DETAILS
MAL
പ്രതിദിനം 6000 കോവിഡ് പരിശോധനകൾ നടത്തുന്ന പുതിയ ലാബ് തുറന്ന് ഖത്തർ ഹമദ് മെഡിക്കൽ കോർപ്പറേഷൻ
backup
January 24 2022 | 06:01 AM
ദോഹ: കൊവിഡ് പരിശോധനാ ശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ലബോറട്ടറി തുറന്ന് ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്പറേഷന്. എച്ച്.എം.സിയുടെ ലബോറട്ടറി മെഡിസിന് ആന്‍ഡ് പാത്തോളജി വിഭാഗമാണ് ഇന്ന് പുതിയ ലബോറട്ടറി തുറന്നത്.
പ്രതിദിനം 5000 മുതല്‍ 6000 വരെ കൊവിഡ് പരിശോധനകള്‍ നടത്താന്‍ ശേഷിയുള്ള ലബോറട്ടറിയാണ് പുതുതായി തുറന്നത്. ഇത് കൊവിഡ് പരിശോധനകളുടെ ശേഷി വര്‍ദ്ധിപ്പിക്കുകയും പരിശോധനാ ഫലങ്ങള്‍ വേഗത്തില്‍ ലഭിക്കാന്‍ കഴിയുകയും ചെയ്യു.
ഹമദ് ജനറല്‍ ഹോസ്പിറ്റലില്‍ സ്ഥിതി ചെയ്യുന്ന പുതിയ ലബോറട്ടറി, കൊവിഡ് -19 പരിശോധനയ്ക്കുള്ള എച്ച്.എം.സിയുടെ നാലാമത്തെ ലബോറട്ടറിയാണിത്. കൊവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ 3.2 ദശലക്ഷത്തിലധികം കൊവിഡ് പരിശോധനകളാണ് എച്ച്.എം.സിയുടെ ലബോറട്ടറികളില്‍ ചെയിതിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."