HOME
DETAILS
MAL
സ്പീക്കര്‍ക്കെതിരായ പ്രമേയം അവതരിപ്പിക്കുന്നു; സഭ നിയന്ത്രിക്കുന്നത് ഡെപ്യൂട്ടി സ്പീക്കര്‍
backup
January 21 2021 | 05:01 AM
തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷം നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുന്നു. സഭ നിയന്ത്രിക്കുന്നത് ഡെപ്യൂട്ടി സ്പീക്കറായ വി ശശിയാണ്. സ്വര്‍ണക്കടത്തു കേസില്‍ അടക്കം ആരോപണ വിധേയനായ സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം മുസ്ലിം ലീഗിലെ എം. ഉമ്മര്‍ ആണ് അവതരിപ്പിക്കുന്നത്. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് സ്പീക്കറെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ചര്‍ച്ചയ്ക്കെടുക്കുന്നത്.
സ്വര്‍ണ കടത്ത് - ഡോളര്‍ കടത്ത് കേസുകളും നിയമസഭയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ധൂര്‍ത്തുമാണ് പ്രതിപക്ഷം സ്പീക്കര്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."