നിയമസഭയുടെ അന്തസ് നിലനിര്‍ത്താന്‍ സ്പീക്കര്‍ക്കായില്ല; ആരോപണവുമായി പ്രതിപക്ഷം
തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം അവതരിപ്പിക്കുന്നു. എം. ഉമ്മര്‍ എംഎല്‍എ പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചു.സ്വപ്നയുമായി ബന്ധമുണ്ടെന്ന് സ്പീക്കര്‍ തന്നെ സമ്മതിച്ചാണെന്ന് എം ഉമ്മര്‍ എംഎല്‍എ ഉന്നയിച്ചു. മാധ്യമവാര്‍ത്തകള്‍ക്കെതിരെ സ്പീക്കര്‍ നിയമ നടപടി സ്വീകരിച്ചില്ല. സ്പീക്കറെ ജയിലിലടക്കാനോ അദ്ദേഹത്തിന്റെ അന്തസിനെ തരംതാഴ്ത്താനോ അല്ല പ്രമേയം അവതരിപ്പിക്കുന്നതെന്നും എം ഉമ്മര്‍ എംഎല്‍എ വ്യക്തമാക്കി.
അതേസമയം സ്പീക്കര്‍ക്കെതിരായ പ്രമേയം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് ഭരണപക്ഷം രംഗത്ത് വന്നു. എന്നാല്‍ സാങ്കേതിക വാദങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രമേയം തടയുന്നില്ലെന്ന് ഡപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി.
പ്രമേയം ചട്ട വിരുദ്ധമെന്ന് എസ് ശര്‍മ എംഎല്‍എ പറഞ്ഞു.പ്രമേയം പത്ര വാര്‍ത്തയെയും ഊഹാ പോഹങ്ങളെയും അടിസ്ഥാനമാക്കിയാണ്. അതുകൊണ്ട് തന്നെ പ്രമേയം നിലനില്‍ക്കില്ല. ആരോടെങ്കിലും സ്പീക്കര്‍ക്ക് വ്യക്തിപരമായ ബന്ധമുള്ളത് തെറ്റല്ല. പ്രതിയുടെ കടയുടെ ഉദ്ഘാടനത്തിന് സ്പീക്കറുടെ സാന്നിധ്യമുണ്ടിയി എന്നാണ് പറയുന്നത്. ധൂര്‍ത്തും അഴിമതിയും വ്യക്തമല്ല. പ്രമേയത്തിനുള്ള നോട്ടീസ് ചട്ടവിരുദ്ധമാണെന്നും അനുവദിക്കാന്‍ പാടില്ലെന്നും എസ് ശര്‍മ്മ സഭയില്‍ വ്യക്തമാക്കി.
സ്പീക്കര്‍ക്കെതിരെ പ്രാഥമിക അന്വേഷണം നടന്നിട്ടില്ലെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. നോട്ടീസ് തെറ്റാണെന്നും നിയമ വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."