സ്പീക്കര്‍ക്കെതിരായ പ്രമേയം തള്ളി; സഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ പ്രമേയം തള്ളി.പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
മുന്നേമുക്കാല്‍ മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചയാണ് നടന്നത്. പ്രമേയം തളളിയതിനെ തുടര്‍ന്ന് വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ പ്രതിപക്ഷം സഭ വിട്ടു. .
പ്രമേയം ചര്‍ച്ച ചെയ്തതില്‍ അഭിമാനമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് മറുപടി നല്കി. വേണമെങ്കില്‍ ചര്‍ച്ച ഒഴിവാക്കാമായിരുന്നു. പ്രതിപക്ഷ ആരോപണങ്ങളില്‍ വസ്തുതയില്ലെന്നും അദ്ദേഹം പറഞ്ഞു. പത്രങ്ങളിലെ കഥകളോട് പ്രതികരിക്കാനില്ല. കെഎസ് യു നേതാവിനെ പോലെയാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന രീതിയില്‍ പ്രതിപക്ഷം പ്രതികരിക്കുന്നു. സര്‍ക്കാരിനെ അടിക്കാന്‍ കഴിയാത്തതിനാല്‍ സ്പീക്കര്‍ക്ക് എതിരെ തിരിയുന്നു. സ്പീക്കറുടെ പരാമര്‍ശത്തില്‍ നിയമസഭയില്‍ ബഹളമായി.
17 വർഷത്തിന് ശേഷമാണ് സ്പീക്കർക്കെതിരെ കേരള നിയമസഭയിൽ അവിശ്വാസ പ്രമേയം ഉയർന്നുവരുന്നത്.രണ്ട് മണിക്കൂർ നിശ്ചയിച്ചിരുന്ന ചർച്ച മൂന്ന് മണിക്കൂറും 45 മിനുട്ടും നീണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."