നഗരസഭയുടെ പൊന്നറ പാര്‍ക്ക് കാടുകയറി നശിക്കുന്നു
നെടുമങ്ങാട്: നാടാകെ സ്വാതന്ത്ര്യദിനം ആചരിച്ചപ്പോള്‍ നെടുമങ്ങാട് നഗരസഭയില്‍ സ്വാതന്ത്ര്യസമര സേനാനിയോട് അനാദരവ്. നെടുമങ്ങാട് ചന്തമുക്കിാല്‍ സ്വാതന്ത്ര്യസര സേനാനി പൊന്നറ ശ്രീധറിന്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ള പാര്‍ക്ക് ഫ്‌ളക്‌സുകള്‍ നിറഞ്ഞ് കാടുകയറി നശിക്കുന്നു.
പാര്‍ക്കിനകം കാടുകയറി മാലിന്യങ്ങളും പ്ലാസ്റ്റിക്കുകയും കുപ്പികളും നിറഞ്ഞിട്ടുണ്ട്. 1992 ഓഗസ്റ്റില്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തത് ഉപരാഷ്ട്രപതിയായിരുന്ന കെ. ആര്‍ നാരായണനായിരുന്നു. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍, എ.കെ ആന്റണി, ഇ.കെ നായനാര്‍, പി.കെ വാസുദേവന്‍ നായര്‍ എന്നിവരെല്ലാം ഉദ്ഘാടനച്ചടങ്ങ് പ്രൗഢഗംഭീരമാക്കി. അതിനുശേഷം നെടുമങ്ങാടിന്റെ തിലകക്കുറിയായി മാറുകയായിരുന്നു ഈ പാര്‍ക്ക്. എന്നാല്‍ നഗരസഭയുടെ അനാസ്ഥമൂലം പാര്‍ക്ക് കാടുകയറി നശിച്ച് ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ വയ്ക്കാനുള്ള കേന്ദ്രമായി മാറുകയായിരുന്നു. ഇതിനെതിരേ ഉയര്‍ന്ന പ്രതികരണങ്ങളെ തുടര്‍ന്ന് നിലവിലെ നഗരസഭാ ചെയര്‍മാന്‍ ഇടപെട്ട് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കി പാര്‍ക്ക് വൃത്തിയാക്കിയെങ്കിലും വീണ്ടും ഇവിടെ ഫ്‌ളക്‌സുകള്‍ കൊണ്ട് നിറയുകയായിരുന്നു. മുഖ്യമന്ത്രി, മന്ത്രിമാര്‍, എം.എല്‍.എ, ചെയര്‍മാന്‍ എന്നിവരുടെ ഫോട്ടോകളുള്ള ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ സ്വാതന്ത്ര്യസമര സേനാനി പൊന്നറ ശ്രീധറിനെ മായ്ച്ചുകളഞ്ഞ നിലയിലാണ്. ഫ്‌ളക്‌സ്‌ബോര്‍ഡിന്റെ മറവില്‍ മലമൂത്ര വിസര്‍ജനം, മദ്യപാനം എല്ലാം നടക്കുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."