പത്ത് റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പത്ത് റെയില്‍വെ മേല്‍പ്പാലങ്ങളുടെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. ഈവര്‍ഷം പതിനായിരം കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോള്‍ ഇരുപത്തി അയ്യായിരം കോടിയുടെ വികസന പദ്ധതികളാണ് പുരോഗമിക്കുന്നത്, ഇതില്‍ 8383 കിലോമീറ്റര്റോഡും ഉള്‍പ്പെടും. മികച്ച ഗതാഗത സംവിധാനമാണ് വികസനത്തിന്റെ അടിത്തറയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ വികസനത്തിന് ഈടുറ്റതും മെച്ചപ്പെട്ടതുമായ ഗതാഗത സംവിധാനം ആവശ്യമുള്ളതുകൊണ്ടാണ് മഹാമാരിയുടെ ഘട്ടത്തിലും റോഡുകളുടെയും മേല്‍പാലങ്ങളുടെയും നിര്‍മ്മാണം സാധ്യമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചിറയിന്‍കീഴ്, ഇരവിപുരം, മാളിയേക്കല്‍, ചിറങ്ങര, ഗുരുവായൂര്‍, അകത്തേക്കര, വാടാനംകുറിശ്ശി, താനൂര്‍, ചേളാരി, കൊടുവള്ളി എന്നിവിടങ്ങളിലായി ആറ് ജില്ലകളിലാണ് മേല്‍പ്പാലങ്ങള്‍ നിലവില്‍ വരുന്നത്.
പ്രധാന ലെവല്‍ക്രോസുകളിലെ ഗതാഗതക്കുരുക്ക് അഴിക്കാന്‍ ഇവസഹയകരമാകും. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പ്പറേഷന് കിഫ്ബി സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."