കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താന്‍ ശ്രമം: അശോക് ഗെഹ്ലോട്ട്
തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ വിമര്‍ശനവുമായി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ജനാധിപത്യമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കെതിരേയാണ് കേന്ദ്ര നീക്കമെന്നും ഗെഹ്ലോത് പറഞ്ഞു. മണിപ്പൂര്‍, ഗോവ സര്‍ക്കാരുകളെ അട്ടിമറിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യം വയ്ക്കുന്ന ബി.ജെ.പിയെയാണ് നേരിടേണ്ടത്. കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് സി.പി.എമ്മും ബി.ജെ.പിയും പ്രചരിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് ഭാരവാഹി യോഗത്തില്‍ അശോക് ഗെഹ്ലോട്ട് പറഞ്ഞു.
ബംഗാളില്‍ ബി.ജെ.പിയെ തകര്‍ക്കുന്നതിന് വേണ്ടിയാണ് സി.പി.എമ്മിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നതെന്നും കേരളത്തില്‍ യു.ഡി.എഫ് ഒറ്റക്കെട്ടായി സി.പി.എമ്മിനെ നേരിടുമെന്നും വിജയം സുനിശ്ചിതമെന്നും ഗെഹലോട്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."