ലോകായുക്ത ഓഡിനന്‍സ്: ഇടതുമുന്നണിയില്‍ ഭിന്നത; എല്‍.ഡി.എഫില്‍ ആവശ്യമായ ചര്‍ച്ച നടന്നിട്ടില്ല; എതിര്‍പ്പ് പരസ്യമാക്കി കാനം രാജേന്ദ്രന്
കൊച്ചി: ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ഓര്‍ഡിനന്‍സ് സംബന്ധിച്ച് ഇടതുമുന്നണിയില്‍ ഭിന്നത. എതിര്‍പ്പ് പരസ്യമാക്കി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്തെത്തി. നിയമസഭ സമ്മേളിക്കാനിരിക്കെ വിഷയം സഭയില്‍ അവതരിപ്പിക്കാമായിരുന്നു. രാഷ്ട്രീയ കൂടിയാലോചന നടന്നിട്ടില്ലെന്നും കാനം പറഞ്ഞു.
നിയമസഭയില്‍ അവതരിപ്പിച്ചിരിക്കുന്നെങ്കില്‍ എല്ലാവര്ക്കും അഭിപ്രായം പറയാമായിരുന്നു. ഓര്‍ഡിനന്‍സായി കൊണ്ടുവരാനുള്ള നീക്കമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. വിഷയത്തില്‍ രാഷ്ട്രീയ കൂടിയാലോചന നടന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകായുക്ത കേരളത്തില്‍ വന്നത് എത്രയോ മുമ്പാണ്. ചില വകുപ്പുകള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ട്. നിയമസഭ ചേരും മുമ്പ് എന്തിനാണീ ഓര്‍ഡിനന്‍സ് എന്ന് പൊതുജനങ്ങള്‍ക്ക് മനസിലാകുന്നില്ല. ഓര്‍ഡിനന്‍സ് ബില്ലായി സഭയില്‍ കൊണ്ടുവന്നിരുന്നെങ്കില്‍ എല്ലാവര്ക്കും നിലപാട് പറയാന്‍ അവസരമുണ്ടായേനേ എന്നും കാനം കൂട്ടിച്ചേര്‍ച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."