HOME
DETAILS

കരിപ്പൂർ വിമാനത്താവളത്തോടുള്ള അവഗണ അവസാനിപ്പിക്കുക: കൊണ്ടോട്ടി മണ്ഡലം കെ.എം.സി .സി

  
backup
January 23 2021 | 18:01 PM

kondotty-mandalam-kmcc-23012021

     ജിദ്ദ: ഇന്ത്യയിലെ പൊതുമേഖലയിൽ ഏറ്റവും ലാഭകരമായി പ്രവർത്തിച്ചിരുന്ന കരിപ്പൂർ വിമാനത്താവളത്തോട് കേന്ദ്ര ,സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും, കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഹജ്ജ് തീർത്ഥാടകർ യാത്രപുറപ്പെടുന്ന കരിപ്പൂരിന് റൺവേ വികസനത്തിൻറെ പേരിൽ നഷ്ട്ടപെട്ട ഹജ്ജ് എംബാക്കേഷൻ പോയിന്റ് തിരിച്ചുകൊണ്ടുവരാനും കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയ്യാറാവണമെന്ന് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. വലിയ വിമാനങ്ങൾക്കുള്ള യാത്രാ വിലക്കുകൾ പിൻവലിക്കുവാനും, വിമാന താവളത്തിലേക്കുള്ള പ്രധാന റോഡുകൾ അന്തർ ദേശീയ നിലവാരത്തിലേക്ക് ഉയർത്താനും തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയത് കാരണം ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്നത് മലബാർ മേഖലകളിൽ നിന്ന് സഊദി അറേബ്യ അടക്കമുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളെയാണെന്നും സർക്കാർ ഇക്കാര്യത്തിൽ ഗൗരവമായ ഇടപെടലുകൾ നടത്തണമെന്നും യോഗം അഭ്യർത്ഥിച്ചു.

    ഷറഫിയ സ്‌പൈസ് മലബാർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ മണ്ഡലം പ്രസിഡന്റ് കെ .കെ മുഹമ്മദിൻറെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മലപ്പുറം ജില്ലാ കെ.എം.സി.സി ചെയർമാൻ പി.വി ഹസ്സൻ സിദ്ധീഖ് ബാവു ഉദ്ഘാടനം ചെയ്തു, നാഷണൽ കമ്മറ്റി സെക്രട്ടേറിയറ്റ് അംഗം നാസർ ഒളവട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. എം.കെ നൗഷാദ് വാഴയൂർ, ലത്തീഫ് കൊട്ടുപാടം, റഹ്മത്തലി എരഞ്ഞിക്കൽ, അൻവർ വെട്ടുപാറ, കെ.പി അബ്ദുൽ റഹ്മാൻ ഹാജി വലിയപറമ്പ്, അബ്ബാസ് മുസ്‌ലിയാരങ്ങാടി, ശറഫുദ്ധീൻ വാഴക്കാട്‌, ലത്തീഫ് പൊന്നാട്, മുഹമ്മദ് കുട്ടി മുണ്ടക്കുളം, അബു ഹാജി ചെറുകാവ്, കബീർ നീറാട്, മനാഫ് കവാത്ത് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം കെ.എം.സി.സി ജനറൽ സെക്രെട്ടറി അബ്ദുൽറഹ്മാൻ അയക്കോടൻ സ്വാഗതവും കുഞ്ഞി മുഹമ്മദ് ഒളവട്ടൂർ നന്ദിയും പറഞ്ഞു .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  13 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  13 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  13 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  13 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  13 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  13 days ago