ഫാറൂക്ക് കോളേജിന്റെ "വൺ ഫോർ വൺ", "എഡ്യുസപ്പോർട്ട്" സഹായം കൈമാറി
ജിദ്ദ: ഫാറൂക്ക് കോളേജിന്റെ "വൺ ഫോർ വൺ", "എഡ്യുസപ്പോർട്ട്" എന്നിവയിൽ ഫാറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഫോസ ജിദ്ദയുടെ സംഭാവന Rs. 3,10,000 രൂപ ഫോസ ജിദ്ദയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നാസർ ഫറോക്ക് (ട്രഷറർ), അഷ്‌റഫ് കോമു, അബ്ദുൽ സലാം ചാലിയം എന്നിവർ പ്രിൻസിപ്പൽ ഡോ: കെ.എം.നസീറിന് കൈമാറി. കോളേജിൽ വെച്ചു നടന്ന ലളിതമായ ചടങ്ങിൽ കെ. കുഞ്ഞലവി, കെ. ടി. ഹസൻ കോയ, മുൻ പ്രിൻസിപ്പൽ പ്രൊഫ. ഇ. പി. ഇമ്പിച്ചിക്കോയ, ഡോ: പി.പി. യൂസഫ് അലി എന്നിവർ സംബന്ധിച്ചു. കൊവിഡ് പകർച്ചവ്യാധിയുടെ പ്രതികൂല സാഹചര്യത്തിലും ഫോസ ജിദ്ദ നൽകുന്ന സംഭാവനയ്ക്കും പിന്തുണയ്ക്കും അഷ്‌റഫ് മേലേവീട്ടിൽ പ്രസിഡന്റും സാഹിദ് കൊയപ്പത്തൊടി ജനൽ സെക്രട്ടറിയുമായ ജിദ്ദ കമ്മിറ്റിയോടുള്ള കടപ്പാടും നന്ദിയും അറിയിച്ചു.
ഫാറൂക്ക് കോളേജിലെ നിലവിലുള്ള ഒരു വിദ്യാർത്ഥിയെ ഒരു പൂർവ്വ വിദ്യാർത്ഥി സ്പോൺസർ ചെയ്യുന്നതിനുള്ള ഫോസയുടെ പദ്ധതിയാണ് "വൺ ഫോർ വൺ". ആർക്കും സംഭാവന ചെയ്യാൻ കഴിയുന്നതും അർഹരായ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതുമായ ഒരു ഫണ്ടാണ് എഡുസ്പോർട്ട്. രണ്ട് ഫണ്ടുകളും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."