ന്യൂഡൽഹി: രാജ്യത്ത് ഒരു കോടിയിലധികം മുൻകരുതൽ ഡോസുകൾ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. 19 ദിവസത്തിനകം തന്നെ ആരോഗ്യപ്രവർത്തകർ, മുൻനിര പ്രവർത്തകർ, 60 വയസ്സിനു മുകളിലുള്ളവർ തുടങ്ങിയവർക്ക് ഒരു കോടിയിലധികം മുൻകരുതൽ ഡോസുകൾ നൽകിയതായി ട്വിറ്ററിലൂടെയാണ് മന്ത്രി അറിയിച്ചത്.
കഴിഞ്ഞ വർഷം ഡിസംബർ 25 മുതലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യപ്രവർത്തകർക്കും മുൻനിര പ്രവർത്തകർക്കും മുൻകരുതൽ ഡോസുകൾ നൽകുന്നത് പ്രഖ്യാപിച്ചത്. ഈ മാസം മുതൽ ഡോക്ടർമാരുടെ ശിപാർശ പ്രകാരം 60 വയസ്സിന് മുകളിലുള്ളവർക്കും മുൻകരുതൽ ഡോസുകൾ എടുക്കാൻ അനുമതി ലഭിച്ചിരുന്നു.
प्रधानमंत्री @NarendraModi जी के नेतृत्व में, विश्व का सबसे बड़ा टीकाकरण अभियान निरंतर नई ऊँचाइयों को छू रहा है।
— Dr Mansukh Mandaviya (@mansukhmandviya) January 28, 2022
केवल 19 दिनों में, हेल्थकेयर व फ्रंटलाइन वर्कर्स तथा 60+ से अधिक आयु वाले पात्र लोगों को 1 करोड़ से अधिक #PrecautionDose लगा दी गयी हैं।#SabkoVaccineMuftVaccine pic.twitter.com/0GVC9voChS
വാക്സിനേഷന്‍ ക്യാമ്പയിനിങ്ങിന്‍റ മറ്റൊരു പ്രധാനപ്പെട്ട നേട്ടം എന്ന പേരിലാണ് വിവരം മന്ത്രി പങ്ക് വെച്ചത്.