HOME
DETAILS
MAL
ദോഹ ബാങ്ക് കേരളത്തില്‍ ശാഖ തുറക്കുന്നു
backup
August 18 2016 | 18:08 PM
കൊച്ചി: ഖത്തറിലെ പ്രമുഖ ബാങ്കുകളിലൊന്നായ ദോഹ ബാങ്ക് ക്യു.എസ്.സിയുടെ കേരളത്തിലെ ആദ്യ ശാഖയുടെ ഉദ്ഘാടനം ഓഗസ്റ്റ് 27ന് നടക്കും.
ഇടപ്പള്ളി ലുലു മാളിലെ ഒന്നാം നിലയിലാണ് പുതിയ ശാഖ പ്രവര്‍ത്തനമാരംഭിക്കുന്നത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമുള്ള എല്ലാ ബാങ്കിങ് സേവനങ്ങളും ശാഖയില്‍ ലഭ്യമാകും. ബാങ്കിന്റെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നിലവില്‍ രാജ്യത്ത് മുംബൈയില്‍ രണ്ട് ശാഖകളാണ് ബാങ്കിനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."