മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കള്‍ എക്സൈസിന്റെ പിടിയില്‍
ആലുവ: ലോക്ക്ഡൗണിനു ശേഷം വിനോദസഞ്ചാര മേഖലകളില്‍ ഉണര്‍വ്വ് വന്നതോടെ യുവാക്കളായ സഞ്ചരികള്‍ക്ക് 'ഉണര്‍വേകാന്‍ 'മയക്കുമരുന്ന് മാഫിയകളും സജീവമായി രംഗത്തു വന്നുതുടങ്ങി. വിനോദ സഞ്ചാര മേഖലകളെ ലക്ഷ്യമിട്ട് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്‍പ്പന നടത്തുന്നതിനായി ആലുവയില്‍ എത്തിച്ച മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി കൊച്ചി സ്വദേശികളായ യുവാക്കളെ ആലുവ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. കൃഷ്ണകുമാറും സംഘവും പിടികൂടി.
കൊച്ചി പള്ളുരുത്തി സ്വദേശികളായ ഷിനാസ് (22), സുധീഷ് (22) എന്നിവരാണ് ആലുവയില്‍ പിടിയിലായത്. ഇവരില്‍ നിന്നും വിപണിയില്‍ 5ലക്ഷം വിലമതിക്കുന്ന മാരക മയക്കുമരുന്നാണ് പിടികൂടിയത്.
കര്‍ണാടകയില്‍ നിന്നും വാങ്ങി കേരളത്തിലെ പ്രധാന വിനോദ സഞ്ചാര മേഖലകളെ ലക്ഷ്യമിട്ടാണ് ഇവര്‍ വില്പന നടത്തി വന്നത്. കോളേജ് വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് ഇവരുടെ പ്രധാന ഉപയോക്താക്കള്‍.2ാഴ. ന്റ ചെറുപൊതികളാക്കി പൊതി ഒന്നിനു അയ്യായിരം രൂപ മുതല്‍ ഏഴാംയിരം രൂപവരെ ഇടാക്കിയാണ് ഇവര്‍ വില്പന നടത്തി വന്നത്. ആലുവ, അങ്കമാലി, കാലടി തുടങ്ങിയ വിനോദ സഞ്ചാരമേഖലകളില്‍ എത്തിച്ചേരുന്നവരെയാണ് ഇവര്‍ വില്പനക്കായി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ മൂന്നുമാസകലത്തിനുള്ളില് ഇത്തരത്തിലുള്ള നിരവധി കേസുകളാണ് ആലുവ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസില്‍ കണ്ടെടുത്തിട്ടുള്ളത്. ഇതിലെ പല പ്രതികളും റിമാന്റില്‍ ആണ്. ഇരുപതു വര്‍ഷം വരെ കഠിന തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇത്. ഇതുകൊണ്ടുതന്നെ അതീവ രഹസ്യമായിട്ടാണ് ഇവര്‍
ആവശ്യക്കാരെ കണ്ടെത്തി ഇടപെടുകള്‍ നടത്തിവരുന്നത്.
വിദ്യാഭ്യാസ മേഖലകളും വിനോദ സഞ്ചാര മേഖലകളും തുറന്നതോടെ മയക്കുമരുന്ന് മാഫിയ ആലുവ - അങ്കമാലി മേഖലകളില്‍ സജീവമാണെന്ന് എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ അശോക് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആലുവ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പരിശോധനകള്‍ നടത്തിവന്നതും മയക്കുമരുന്നുമായി പ്രതികളെ പിടികൂടിയതും.
ആലുവ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ മരായ സി.ബി.രഞ്ചു, കെ.എച്ച് .അനില്‍കുമാര്‍, പി.കെ.ഗോപി, സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ എം.എം.അരുണ്‍കുമാര്‍,ബസന്ത്കുമാര്‍, സജോവര്ഗീസ്, അഖില്‍, പ്രദീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."