HOME
DETAILS
MAL
'തിരിച്ചുവരവിനെപ്പറ്റി ഉറപ്പില്ല': ഇന്ത്യയിലെ ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണെന്ന് ടിക്ടോക്
backup
January 27 2021 | 07:01 AM
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇനിയൊരു തിരിച്ചുവരവിനെപ്പറ്റി ഉറപ്പില്ലെന്നും ജീവനക്കാര്‍ വെട്ടിക്കുറയ്ക്കുകയാണെന്നും പ്രഖ്യാപിച്ച് ടിക്ടോക് പാരന്റ് കമ്പനിയായ ബൈറ്റ്‌ഡൈന്‍. തൊഴിലാളികള്‍ക്ക് ഇതുസംബന്ധിച്ച് ഇന്റേണല്‍ മെമോ നല്‍കിയെന്നും കമ്പനി അറിയിച്ചു.
ടിക്ടോക് അടക്കം 59 ആപ്പുകള്‍ക്ക് സുരക്ഷാകാരണം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്‌നം രൂക്ഷമായി നില്‍ക്കുന്ന സമയത്തായിരുന്നു ഈ നിരോധനം.
ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്ന പ്രഖ്യാപനം വന്നതോടെ നിരവധി പേര്‍ക്ക് ജോലി നഷ്ടമാവുമെന്ന് ഉറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."