'ഒരു ആരാധനാലയം തന്നെ തകര്‍ത്തവരാണ് സമാധാനപരമായ പ്രതിഷേധത്തെ കുറിച്ച് പ്രസംഗിക്കുന്നത്'- കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സിദ്ധാര്‍ത്ഥ്
ചെന്നൈ: റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയെയും പ്രതിഷേധങ്ങളെയും പിന്തുണച്ച് നടന്‍ സിദ്ധാര്‍ത്ഥ്. ഒരു ആരാധനാലയം തകര്‍ത്ത് ഇല്ലാതാക്കിയവരാണ് ഇന്ന് രാജ്യത്തെ ജനങ്ങളോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ ക്ലാസുകളെടുക്കുന്നതെന്നും ഇതൊരു വല്ലാത്ത മലക്കം മറിച്ചില്‍ ആണെന്നും സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു. 'അഭിപ്രായ വ്യത്യാസം തന്നെയല്ലേ ദേശസ്‌നേഹം, ഹാപ്പി റിപ്പബ്ലിക്ക് ഡേ, ജയ് ശ്രീറാം' എന്നും പരിഹാസത്തോടെ കുറിച്ചാണ് സിദ്ധാര്‍ത്ഥ് ട്വീറ്റ് അവസാനിപ്പിക്കുന്നത്.
സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്:
'ഒരു ആരാധനാലയം തകര്‍ത്ത് ഇല്ലാതാക്കിയവരെ നമ്മള്‍ ആഘോഷിക്കുകയും, നിയമപരമായി കുറ്റവിമുക്തകാക്കുകയും ചെയ്തു. അത്തരത്തിലുള്ള ഹീനമായ അക്രമങ്ങള്‍ ചെയ്തവരാണോ ഇന്ന് രാജ്യത്തെ ജനങ്ങളോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ പറയുന്നത്. വല്ലാത്ത മലക്കംമറച്ചില്‍ തന്നെ. അഭിപ്രായ വ്യത്യാസം തന്നെയല്ലെ ദേശസ്‌നേഹം. ഹാപ്പി റിപ്പബ്ലിക് ഡേ. ജയ് ശ്രീ റാം'
We loved, celebrated, and judicially exonerated the morons who broke a building as vandals. The proponents of that barbaric crime are today lecturing the country on peaceful protests. Irony is doing some double summersaults. Dissent is patriotic. #HappyRepublicDay
— Siddharth (@Actor_Siddharth) January 26, 2021
Jai Shri Ram.
കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്ര നടന്‍ സണ്ണി വെയ്‌നും ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗും ടെന്നീസ് താരം സോംദേവ് ദേവ്‌വര്‍മനും രംഗത്തുവന്നിരുന്നു. കര്‍ഷകര്‍ക്കൊപ്പം എന്ന് കുറിച്ച സണ്ണി വെയ്ന്‍ #StandWithFarmers എന്ന ട്രെന്‍ഡിംഗ് ഹാഷ് ടാഗും ഫേസ്ബുക്കില്‍ കുറിച്ചു.
ട്വിറ്ററിലൂടെയാണ് ബോക്‌സര്‍ വിജേന്ദര്‍ സിംഗും ടെന്നീസ് താരം സോംദേവ് ദേവ്‌വര്‍മനും പിന്തുണ അറിയിച്ചത്. 'ജയ് കിസാന്‍' എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് വിജേന്ദര്‍ കര്‍ഷക പ്രക്ഷോഭത്തെ അഭിവാദ്യം ചെയ്തത്. റിപ്പബ്ലിക് ദിനാശംസകള്‍ അറിയിച്ച് ചെയ്ത ട്വീറ്റിനൊപ്പം ഇന്ത്യന്‍ കര്‍ഷകരുടെ സമരത്തെ സംബന്ധിച്ച് വോക്‌സ് ചെയ്ത റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടാണ് സോംദേവ് പിന്തുണയറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."