മണ്ണെണ്ണ ക്രമീകരണ വില ഈടാക്കാന്‍ സര്‍ക്കാരിന് അധികാരമില്ല
'
കൊച്ചി: മണ്ണെണ്ണക്ക് ക്രമീകരണ വില ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും കേന്ദ്രം മണ്ണെണ്ണക്ക് 25 പൈസ കൂട്ടിയപ്പോള്‍ സംസ്ഥാനം 1.87 രൂപ വര്‍ധിപ്പിച്ചത് ചട്ടലംഘനമാണെന്നും ഓള് ഇന്ത്യാ റേഷന്‍ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം കഴിഞ്ഞ ജൂണ്‍ 30ന് മണ്ണെണ്ണക്ക് മാസത്തില്‍ 25 പൈസയുടെ വര്‍ധന വരുത്താന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്കി. ഇതിന് വിരുദ്ധമായി സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഇറക്കിയ മറ്റൊരു ഉത്തരവ് പ്രകാരം 25 പൈസക്ക് പകരം 1.87 രൂപ വരെ വര്‍ധിപ്പിക്കുകയായിരുന്നുവെന്നും ഇത് നിയമവിരുദ്ധമാണെന്നും ബേബിച്ചന് മുക്കാടന്‍ പറഞ്ഞു.
ഈ വില വര്‍ധനവിലൂടെ ഒരു കോടിയുടെ ലാഭം പ്രതിമാസം സിവില്‍ സപ്ലൈസ് വകുപ്പിന് ഉണ്ടാകും. മണ്ണെണ്ണയുടെ വില കേന്ദ്ര നിര്‍ദേശത്തിന് വിരുദ്ധമായി വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരേ സെപ്റ്റംബര്‍ 19ന് തിരുവനന്തപുരത്തുള്ള കമ്മിഷണറേറ്റിന് മുമ്പില്‍ ധര്‍ണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."